Monday, May 6, 2024 9:31 pm

മാതളനാരങ്ങ കഴിച്ചാൽ ഈ രോ​ഗങ്ങളെ തടയാം

For full experience, Download our mobile application:
Get it on Google Play

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് മാതളനാരങ്ങ. വിറ്റാമിൻ സി, വിറ്റാമിൻ കെ, പ്രോട്ടീൻ, ഫൈബർ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് മാതളം. മൂത്രാശയത്തിലുണ്ടാകുന്ന കല്ലിനെ ചെറുക്കുന്നതിന് മാതളം സഹായകമാണെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മാതളനാരങ്ങ ചർമ്മത്തിനും മുടിക്കും നല്ലതാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. രോഗങ്ങൾ തടയുന്നതിനും വേഗത്തിൽ സുഖപ്പെടുത്തുന്നതിനും ശക്തമായ പ്രതിരോധശേഷി പ്രധാനമാണ്. ചിലയിനം ക്യാൻസറുകളെ ചെറുക്കാനുള്ള കഴിവും മാതളത്തിനുണ്ട്. പതിവായി ഇത് കഴിച്ചാൽ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ഫ്‌ളേവനോയിഡുകളും പ്രോസ്റ്റേറ്റ്, സ്തനം, ശ്വാസകോശം, മലാശയം എന്നിങ്ങനെയുള്ള ഭാഗങ്ങളെ ബാധിക്കുന്ന ക്യാൻസറുകളെ ചെറുക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മറ്റേതൊരു ബെറി പഴങ്ങളെയും പോലെ മാതളനാരങ്ങകളും ആൻ്റിഓക്‌സിഡൻ്റുകളാൽ നിറഞ്ഞതാണ്. അവയെല്ലാം നല്ലതും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉപാപചയ നിരക്ക് വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ആൻറി ഓക്‌സിഡൻ്റുകൾ നിലനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ മാതളത്തിന് പ്രത്യേകം കഴിവുണ്ട്. മാതളത്തിലടങ്ങിയിരിക്കുന്ന പോളിഫിനോൾസ് ആണ് ഇതിന് സഹായകമാകുന്നത്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മാതളം പതിവായി കഴിക്കുന്നത് സഹായിക്കും. ഭാവിയിൽ അൽഷിമേഴ്‌സ് രോഗം പോലെ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ ചെറുക്കുന്നതിനും മാതളം ഏറെ സഹായകരമാണ്. ​ഗർഭകാലത്ത് മാതളം ജ്യൂസ് കുടിക്കുന്ന് പ്രീക്ലാംസിയ, മാസം തികയാതെയുള്ള ജനനം തുടങ്ങിയ പ്രശ്നങ്ങൾ തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു

0
കന്യാകുമാരി : അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തഞ്ചാവൂര്‍ സ്വദേശി...

മാത്യൂ കുഴല്‍നാടന്റെ ഹർജി രാഷ്ട്രീയ പ്രേരിതം ; ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് കോടതി

0
തിരുവനന്തപുരം  : മാസപ്പടി കേസിൽ മാത്യൂ കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന്...

മുഖ്യമന്ത്രിയുടെ സ്വകാര്യയാത്രയ്ക്ക് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുത് : കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ 19 ദിവസത്തെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം...

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച കൊലപ്പെടുത്തിയ കേസ് ; മൂന്നു പേര്‍ അറസ്റ്റിൽ

0
തൃശൂര്‍: തൃശൂർ കോടന്നൂരിൽ മനു എന്ന യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച്...