പനി വരുമ്പോള്‍ റസ്‌ക്ക് കഴിക്കുന്നത് റിസ്‌ക്കാണ്… കാരണം ഇതാ

For full experience, Download our mobile application:
Get it on Google Play

പനിയുള്ളപ്പോള്‍ ചായക്കൊപ്പം റസ്ക് കഴിയ്ക്കുകയെന്ന ശീലമുള്ള ചിലരെങ്കിലും ഇപ്പോഴുമുണ്ടാകും. എന്നാല്‍ നാം പൊതുവേ നിരുപദ്രവമെന്ന് കരുതുന്ന ഈ ഭക്ഷണ വസ്തു ആരോഗ്യത്തിന് അത്ര കണ്ട് നല്ലതല്ലെന്നതാണ് വാസ്തവം. റസ്‌ക് പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങള്‍ ഇത് സ്ഥിരമായി കഴിക്കുന്ന വ്യക്തിയാണെങ്കില്‍ അത് നിങ്ങളുടെ ദഹന പ്രക്രിയയെവരെ ബാധിക്കും. റസ്‌ക് ഉണ്ടാക്കുന്ന പ്രക്രിയ തന്നെ അനാരോഗ്യകരമാണ്. ബ്രെഡ് ഉണ്ടാക്കാനുപയോഗിയ്ക്കുന്ന മാവ് രണ്ട് തവണ ബേക്ക് ചെയ്താണ് റസ്‌ക് തയ്യാറാക്കുന്നത്. ഡബിള്‍ ബേക്കിംഗ് കാരണം കൊണ്ട് തന്നെയാണ് ഇത് കൂടുതല്‍ അനാരോഗ്യകരമാകുന്നത്. ഇതിലൂടെ ഇത് ഡ്രൈ ആകുന്നു, കറുമുറ രൂപത്തിലാകുന്നു. ഇത് ഇത് ഏറെക്കാലം സൂക്ഷിച്ച് വെയ്ക്കാന്‍ സഹായകവുമാകുന്നു. റസ്‌കിന്റെ രുചിയും രൂപവും മെച്ചപ്പെടുത്താന്‍ മുട്ട, പാല്‍, പഞ്ചസാര തുടങ്ങിയവ സാധാരണ ചേര്‍ക്കാറുണ്ട്.

സ്ഥിരമായി റസ്‌ക്ക് കഴിച്ചാല്‍ നിങ്ങള്‍ തടിയനാവും, കലോറി ധാരാളം അടങ്ങിയ ഒന്നാണ് റസ്‌ക്. ഇതില്‍ പോഷകങ്ങള്‍ യാതൊന്നും തന്നെയില്ലെന്നതാണ് അടുത്ത കാര്യം. കലോറിയുള്ളത് കൊണ്ടു തന്നെ പെട്ടെന്ന് തന്നെ തടി കൂടാന്‍ ഇത് ഇടയാക്കുകയും ചെയ്യുന്നു. ഒരു റസ്‌കില്‍ തന്നെ 40-60 കലോറിയുണ്ട്. ഇത് രണ്ടുമൂന്നെണ്ണം കഴിച്ചാല്‍ തന്നെ ശരീരത്തിലെ കലോറി മൂല്യം കൂടുന്നു. അമിത ഭാരത്തിന് വഴിയൊരുക്കുന്നു. നാരുകള്‍ ഇല്ലാത്തതിനാല്‍ തന്നെ കുടല്‍ ആരോഗ്യത്തിന് ഇത് നല്ലതല്ല. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും ദഹന പ്രക്രിയക്ക് ഇത് തടസമാണ്. ഇത് വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വയര്‍ വീര്‍ക്കുക, മലബന്ധം, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിയൊരുക്കും.

പ്രഭാത ഭക്ഷണമായി ഇത് കഴിയ്ക്കുന്നവരുണ്ട്. ഇതില്‍ പോഷകങ്ങള്‍ ഇല്ലെന്ന് മാത്രമല്ല, പ്രധാനപ്പെട്ട ഭക്ഷണത്തിന്റെ സമയത്ത് ഇത് കഴിയ്ക്കുന്നത് ദോഷമേറെയുണ്ടാക്കും. പ്രത്യേകിച്ചും ഒരു ദിവസത്തെ പ്രധാന ഭക്ഷണമായ പ്രാതലിന് ഇത് കഴിയ്ക്കുമ്പോള്‍. റസ്‌ക് ഉണ്ടാക്കുന്നത് റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകള്‍ കൊണ്ടാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് വര്‍ദ്ധിയ്ക്കാന്‍ കാരണമാകുന്നു. ഇത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സിനും ടൈപ്പ് 2 പ്രമേഹത്തിനുമെല്ലാം ഇടയാക്കുന്നു. റിഫൈന്‍ഡ് ആയി തയ്യാറാക്കുന്നതിനാല്‍ തന്നെ ഇതില്‍ നാരുകള്‍ ഒന്നും തന്നെ അടങ്ങിയിട്ടില്ല. ഇത് ആരോഗ്യത്തിന് നല്ലതല്ല. ഇതില്‍ സ്വാദിനായി ചേര്‍ക്കുന്ന കൃത്രിമ മധുരവും ദോഷം വരുത്തുന്ന ഒന്നാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...