തീവ്ര ഉഷ്ണതരംഗം ; മഹാരാഷ്ട്രയില്‍ മരിച്ചത് 25 പേര്‍

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : ഈ വര്‍ഷം തീവ്ര ഉഷ്ണതരംഗം മൂലം മഹാരാഷ്ട്രയില്‍ മരിച്ചത് 25 പേര്‍. ആരോഗ്യ വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 374ലധികം പേര്‍ക്ക് ഹീറ്റ് സ്ട്രോക്ക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത് വിദര്‍ഭയിലാണ്. 15 പേരാണ് ഇവിടെ മരിച്ചത്. ആറ് പേര്‍ മറാത്ത്വാഡയിലും നാല് പേര്‍ വടക്കന്‍ മഹാരാഷ്ട്രയിലെ ജല്‍ഗാവിലും മരിച്ചു. വിദര്‍ഭയിലെ നാഗ്പൂരില്‍ 11 പേരും അകോലയില്‍ മൂന്ന് പേരും അമരാവതിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറാത്ത്വാഡയിലെ ജല്‍നയില്‍ രണ്ടും ഔറംഗബാദ്, ഹിംഗോലി, ഒസ്മാനാബാദ്, പര്‍ഭാനി എന്നിവിടങ്ങളില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ മാസമാണ് കഴിഞ്ഞുപോയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശരാശരി താപനില 35.9 ഡിഗ്രി സെൽഷ്യസായിരുന്നു. കൊടും ചൂട് രേഖപ്പെടുത്തിയ ഏപ്രിൽ മാസത്തെ അവസാന ആഴ്ചയിൽ ഏറ്റവും കൂടിയ താപനിലയായി 46 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാന തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്ത നാല് ദിവസം നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലിനും 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...