എബോള ഭീതി : വിമാനത്താവളങ്ങളിൽ കടുത്ത പരിശോധന ; പ്രതിരോധ നടപടികൾ ഊർജിതമാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ വീണ്ടും അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ച് ഇന്ത്യ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്നാണ് വിദേശത്തുനിന്നെത്തുന്നവർക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തിയത്. രോഗബാധിത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പനി, ഛർദ്ദി, തലവേദന, അകാരണമായ രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ഇമിഗ്രേഷൻ ക്ലിയറൻസിന് മുൻപ് എയർപോർട്ട് ഹെൽത്ത് ഓഫീസറെ വിവരം അറിയിക്കണം.

കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. രോഗവ്യാപനം അതിരൂക്ഷമായതോടെ ലോകാരോഗ്യ സംഘടന ആഗോള പബ്ലിക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ പടരുന്നത് എബോളയുടെ അത്യപൂർവ വകഭേദമായ ‘ബൂൻഡി ബുഗ്യോ’ ആണ്. ഇതിന് നിലവിൽ പ്രത്യേക വാക്സിനുകളോ ചികിത്സയോ ലഭ്യമല്ല എന്നത് വെല്ലുവിളിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...