പരിസ്ഥിതിലോല മേഖല : വടശ്ശേരിക്കരയെ ഒഴിവാക്കണം ; പ്രക്ഷോഭത്തിന് കേരള കോൺഗ്രസ് (എം)

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര: പരിസ്ഥിതിലോല മേഖല സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ നിന്നും വടശ്ശേരിക്കര വില്ലേജിനെ പൂർണ്ണമായും ഒഴിവാക്കണമെന്ന് കേരള കോൺഗ്രസ് (എം) വടശ്ശേരിക്കര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പുതിയ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടത് മേഖലയിലെ കർഷകരിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. നിർമ്മാണം, ഭൂവിനിയോഗം, കൃഷി തുടങ്ങിയ മേഖലകളിൽ നിയന്ത്രണങ്ങൾ വരുന്നത് കാർഷിക ഗ്രാമമായ വടശ്ശേരിക്കരയിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കും. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സർക്കാർ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

മണ്ഡലം സമ്മേളനം കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും എം.എൽ.എയുമായ അഡ്വ. പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശോഭന എൻ. എസ്. അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് എബ്രഹാം, ജില്ലാ സെക്രട്ടറിമാരായ ബിബിൻ കല്ലംപറമ്പിൽ, ഷെറി തോമസ്, ദളിത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എം. സി. ജയകുമാർ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സാബു കുറ്റിയിൽ, മണ്ഡലം സെക്രട്ടറി അനൂപി എബ്രഹാം, മുൻ മണ്ഡലം പ്രസിഡന്റ് ജോസ് മാലിയിൽ, ജില്ലാ ക ങ്ങളായ കോശി കുരുടമണ്ണിൽ, അനീന ഷമുവേൽ, മോനായി തോട്ടുങ്കൽ, മോഹനൻ മടക്കമോട്, വിനോദ് സി. വി., മോഹിനി, ആമിന, സബീന, പ്രസാദ്, ഷിജു മോൻ, സുനിത, സിഞ്ചു പ്രകാശ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം...

മലപ്പുറം പരാമർശത്തിൽ രൂക്ഷവിമർശനവുമായി സണ്ണി ജോസഫ്

0
കണ്ണൂർ: സി പി എം നേതാവ് നന്ദകുമാർ നടത്തിയത് മലപ്പുറത്തിനെതിരായ കടുത്ത...

രണ്ടാഴ്ച നീണ്ട പോരാട്ടത്തിന് വിരാമം ; ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി

0
നഗോയ: ആവേശവും അപ്രതീക്ഷിത വിജയങ്ങളും റെക്കോഡ് പ്രകടനങ്ങളും നിറഞ്ഞ രണ്ടാഴ്ചയ്ക്ക്...

മലപ്പുറത്തെ വർഗീയ വാദികളുടെ കൂടാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതന്ന് നന്ദകുമാ‍ർ

0
മലപ്പുറം; വിവാദപരാമ‍ർശത്തിൽ മുൻ എംഎൽഎ പി.നന്ദകുമാ‍ർ ഉറച്ച് നിൽക്കുന്നു. പാ‍ർട്ടി സംസ്ഥാനസെക്രട്ടറി...