ലോൺ തട്ടിപ്പ് കേസിൽ റിലയൻസ് ഗ്രൂപ്പ് അനിൽ അംബാനിക്കെതിരെ ഇ.ഡി നടപടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ലോൺ തട്ടിപ്പ് കേസിൽ റിലയൻസ് ഗ്രൂപ്പ് അനിൽ അംബാനിക്കെതിരെ ഇ.ഡി നടപടി. 3084 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടി. റിലയൻസ് അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയത്. അംബാനി കുടുംബത്തിന്റെ ബാന്ദ്ര (പടിഞ്ഞാറ്) പാലി ഹില്ലിലുള്ള വസതി, ന്യൂഡൽഹിയിലെ റിലയൻസ് സെന്റർ സ്വത്ത്, ഡൽഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ (കാഞ്ചീപുരം ഉൾപ്പെടെ), കിഴക്കൻ ഗോദാവരി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒന്നിലധികം സ്വത്തുക്കൾ ഉൾപ്പടെ
40 ഇടങ്ങളിലെ വസ്തുവകകളാണ് കണ്ടുകെട്ടിയത്.

ഏകദേശം 20 ബില്യൺ ഡോളർ വിലമതിക്കുന്ന ബാങ്ക് ഫണ്ടുകൾ ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസിയുടെ നടപടി. ഈ പണം സെൽ കമ്പനികളിലേക്കും ഗ്രൂപ്പിന്റെ സ്വന്തം കമ്പനികളിലേക്കും വഴിതിരിച്ചുവിട്ടു ദുരുപയോഗം ചെയ്തു എന്നാണ് ആരോപണം. ജൂലൈ മുതൽ അംബാനിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ഗ്രൂപ്പ് കമ്പനികളുടെയും മുംബൈയിലെ വീട് ഉൾപ്പെടെ നിരവധി തവണ ഇഡി റെയ്ഡ് നടത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...