Saturday, May 10, 2025 2:40 pm

ശിവശങ്കറിന്റെ ജാമ്യം ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശിവശങ്കറിന്റെ ജാമ്യം ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാരിന്റെ സ്വാധീനം ഉപയോഗിച്ച്‌ ശിവശങ്കര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇ ഡി വാദം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശിവശങ്കര്‍ ശ്രമിക്കുന്നുവെന്നും ഇ ഡി ആരോപിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേരള പോലീസ് കേസെടുത്ത വിവരം ഇ ഡി സുപ്രീം കോടതിയെ അറിയിച്ചു. നിയമവാഴ്ച ഉറപ്പാക്കുന്നതിന് കേരളത്തിലെ സര്‍ക്കാര്‍ തന്നെ തടസം നില്‍ക്കുന്നുവെന്നും ഇ ഡി പറയുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് വരുത്താന്‍ നീക്കം നടക്കുന്നുവെന്നും സിവില്‍ പോലീസ് ഉദ്യോഗസ്ഥയെ കൊണ്ട് ഇതിനായി മൊഴി നല്‍കിപ്പിച്ചുവെന്നും ഇ ഡി ആരോപിക്കുന്നു.

ലൈഫ് അഴിമതി അന്വേഷിക്കുന്ന എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മേല്‍ എന്‍ഫോഴ്സമെന്റ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വനിതാ പോലീസ് ഉദ്യോഗസഥരുടെ മൊഴിയിലാണ് കേസ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യ – പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ രാജസ്ഥാൻ അതിർത്തി പ്രദേശത്ത് ഒന്നിലധികം സ്ഫോടനങ്ങൾ

0
ജയ്പുർ: ഇന്ത്യ - പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ രാജസ്ഥാൻ അതിർത്തിയിൽ സംശയാസ്പദമായ...

നായർ സർവീസ് സൊസൈറ്റി മേഖലാതല അവലോകനയോഗം ചേർത്തലയിൽ നടന്നു

0
ചേർത്തല : നായർ സർവീസ് സൊസൈറ്റി മേഖലാതല അവലോകനയോഗം ചേർത്തലയിൽ നടന്നു....

ആംബുലൻസിന്റെ മറവിൽ ലഹരിക്കച്ചവടം നടത്തുന്ന രണ്ടുപേർ പിടിയിൽ

0
കൊച്ചി: ചേറ്റുവയിൽ ആംബുലൻസിന്റെ മറവിൽ ലഹരിക്കച്ചവടം നടത്തുന്ന രണ്ടുപേർ രാസലഹരിയുമായി പോലീസ്...

ചെട്ടികുളങ്ങരക്ഷേത്രത്തിലെ കെടാവിളക്കിലെ എണ്ണ സംഭരിക്കാൻ ടാങ്ക്‌ സ്ഥാപിക്കുന്നു

0
ചെട്ടികുളങ്ങര : ദേവീക്ഷേത്രത്തിന്റെ ശ്രീകോവിലിനുമുന്നിലെ കെടാവിളക്കിലെ എണ്ണ നാലമ്പലത്തിനുപുറത്ത് സ്റ്റീൽ...