ജിഎസ്ടി തട്ടിപ്പ് കേസുകളിൽ അന്വേഷണം ശക്തമാകുന്നു ; മിന്നൽ പരിശോധന നടത്തി ഇഡി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന കേസുകളിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത്തവണ വിവിധ ഇടങ്ങളിലാണ് ഇഡിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലെ 25 ഇടങ്ങളിലാണ് ഇഡി മിന്നൽ പരിശോധന നടത്തിയത്. ഗുജറാത്തിലെ ഭാവ്നഗർ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് ഇജാജ് ബൊമറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ഇഡി ചുമത്തിയിട്ടുണ്ട്.

മുഹമ്മദ് ഇജാജാസിനും, മറ്റ് പ്രതികൾക്കും എതിരെ ഭാവ്നഗർ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ഇഡി ആരംഭിച്ചത്. പിടിയിലായ മുഹമ്മദ് ഇജാജ് 1,102 കോടിയിലധികം രൂപയുടെ വ്യാജ ഇൻവോയ്സുകൾ ഉപയോഗിച്ചാണ് 122 കോടി രൂപ ജിഎസ്ടി ഇനത്തിൽ നിന്നും തട്ടിയെടുത്തത്. ഇതിനായി പ്രതികൾ 416 വ്യാജ കമ്പനികൾ കമ്പനികൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ഇതിനോടൊപ്പം ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തെറ്റായി ക്ലെയിം ചെയ്യുന്നതിനായി വ്യാജ സ്ഥാപനങ്ങൾ പ്രതികൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, നിരവധി പേരുടെ ആധാർ കാർഡുകൾ ഉപയോഗിച്ച് ഷെൽ കമ്പനികൾ രൂപീകരിക്കുകയും, പാൻ കാർഡുകൾ എടുക്കുകയും, ജിഎസ്ടി രജിസ്ട്രേഷനുകളും പ്രതികൾ നടത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...