കേരളത്തിൽ വരാനിരിക്കുന്നത് കള്ളപ്പണക്കേസുകളുടെ നീണ്ടനിര ; സൂചന നല്‍കി ഇ.ഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തിൽ വരാനിരിക്കുന്നത് കള്ളപ്പണക്കേസുകളുടെ നീണ്ടനിരയെന്ന് സൂചന നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കേസുകളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് പരിചയസമ്പന്നരായ അഭിഭാഷകരുടെ പ്രത്യേക പാനൽ തയ്യാറാക്കാൻ ഇ.ഡി. നടപടി തുടങ്ങി. കോഴപ്പണ ഇടപാടുകളിൽ സംസ്ഥാന വിജിലൻസ്, പോലീസ് കേസുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഈ കേസുകളിൽ ഇ.ഡി.ക്കും പ്രത്യേക കേസ് രജിസ്റ്റർചെയ്ത് അന്വേഷിക്കാം. സി.ബി.ഐ.ക്ക് കേസെടുക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്ന് വന്നതോടെ ഇ.ഡി.യെ കേരളത്തിൽ കൂടുതൽ ശക്തമാക്കുകയാണ് കേന്ദ്രം. ഇ.ഡി. കൊച്ചി മേഖലാ ഓഫീസിൽ പുതിയ ജോയന്റ് ഡയറക്ടറായി മനീഷ് ഗോധാര ചുമതലയേറ്റശേഷമാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.

കേരളവുമായി കൊമ്പുകോർത്തതോടെ കേന്ദ്രസർക്കാർ അഹമ്മദാബാദിൽനിന്ന് എത്തിച്ചതാണ് മനീഷ് ഗോധാരയെ. എറണാകുളത്തും കോഴിക്കോട്ടുമുള്ള പ്രിൻസിപ്പൽ സെഷൻസ് കോടതികളാണ് കള്ളപ്പണക്കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതികൾ. ഇവിടങ്ങളിലേക്കായാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പാനൽ തയ്യാറാക്കുന്നത്. ഏഴുവർഷമെങ്കിലും പരിചയസമ്പത്തുള്ളവരെ തേടുന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷനെ ഇ.ഡി. അറിയിച്ചു. പത്ത് അഭിഭാഷകർവരെ ഉൾപ്പെടുന്ന പ്രത്യേക പാനൽ തയ്യാറാക്കാനാണ് ആലോചന. സ്വർണക്കടത്ത് കേസ് അന്വേഷണത്തോടെ ഇ.ഡി.ക്ക് കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ലഭിക്കുന്നത് കൂടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...