കൊച്ചി : ക്വാറി തട്ടിപ്പ് കേസില്‍ പി.വി അന്‍വര്‍ എം എല്‍ എയ്ക്കെതിരെ അന്വേഷണത്തിനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്‍വറിന് ഇഡി നോട്ടീസ് നല്‍കി. ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദ്ധാനം നല്‍കി 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. പരാതിക്കാരന്റെയും ക്വാറി ഉടമയുടെയും മൊഴി നാളെയെടുക്കും. അന്‍വറുമായി നടത്തിയ ഇടപാടിന്റെ രേഖകള്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.