കൊച്ചി ഇ ഡി ഓഫീസില്‍ പോലീസ് പരിശോധന, ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി മര്‍ദ്ദനമെന്ന പരാതിയില്‍ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി ഇ ഡി ഓഫീസില്‍ പോലീസ് പരിശോധന. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചുവെന്ന കൗണ്‍സിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരളാ പോലീസ് സംഘം കൊച്ചി ഇ ഡി ഓഫീസില്‍ പരിശോധന നടത്തുന്നത്. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് പോലീസ് സംഘം ഇ ഡി ഓഫീസിലെത്തിയത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സംഘമാണ് ഇ ഡി ഓഫീസില്‍ പരിശോധന നടത്തുന്നത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിനിടെ കള്ളമൊഴി നല്‍കുന്നതിന് വേണ്ടി ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അരവിന്ദാക്ഷന്‍ ചികിത്സ തേടിയിരുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ കൊച്ചി സിറ്റി പോലീസ് സ്ഥിരീകരിച്ചിരുന്നു. കളള മൊഴി നല്‍കാന്‍ മര്‍ദ്ദിച്ചുവെന്നാണ് കൊച്ചി സിറ്റി പോലീസിന് നല്‍കിയ പരാതിയിലുള്ളത്. സെന്‍ട്രല്‍ പോലീസാണ് പ്രാഥമിക പരിശോധന നടത്തുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തേക്കുമെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...