ന്യൂഡല്‍ഹി : രാജ്യവ്യാപകമായി കോണ്‍ഗ്രസ് ഇഡി ഓഫീസുകളിലേക്ക് ഇന്ന് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. സാമുദായിക, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാനുളള സാധ്യത ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിനായി രാവിലെ പതിനൊന്ന് മണിക്കാണ് രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്‍പില്‍ ഹാജരാകുക. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കള്ളക്കേസെടുത്ത് അപകീര്‍ത്തിപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ രാഹുല്‍ ഗാന്ധിക്കൊപ്പം ഇഡി ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനായിരുന്നു കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നത്.
പ്രതിഷേധ മാര്‍ച്ചിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു
RECENT NEWS
Advertisment