കോഴിക്കോട് :മുസ്ലിം ലീഗ് എംഎല്‍എ കെ. എം ഷാജിയെ പത്ത് ദിവസത്തിന് ശേഷം വീണ്ടും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. ഇന്നലെ ഹാജരാക്കിയ രേഖകള്‍ക്ക് പുറമെ കൂടുതല്‍ രേഖകള്‍ ഹാജരാക്കാനാണ് പത്ത് ദിവസത്തെ സാവകാശം നല്‍കിയിരിക്കുന്നത്.
10 വര്‍ഷത്തിനിടെ എം.എല്‍.എ. നടത്തിയ പണമിടപാടുകള്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ വിവരങ്ങള്‍, 1.62 കോടിയുടെ വീട് നിര്‍മിക്കാനുള്ള സാമ്പത്തിക സ്രോതസ് ഇതിലെല്ലാം ഇ.ഡി അദ്ദേഹത്തില്‍ നിന്ന് വ്യക്തത അന്വേഷിച്ചു. എം.എല്‍.എ എന്ന നിലയില്‍ ലഭിക്കുന്ന വേതനമല്ലാതെ മറ്റെന്ത് വരുമാന മാര്‍ഗങ്ങളാണുള്ളത്, കൃഷിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമെത്ര എന്നിവയെല്ലാം ചോദിച്ചു. കൈക്കൂലി വാങ്ങിയ പണം എന്തിന് വേണ്ടി ഉപയോഗിച്ചുവെന്നും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്.