ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വസതിയില്‍ ഇ ഡി റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വസതിയില്‍ ഇ ഡി റെയ്ഡ്. റായ്പൂരിലെ ഭിലായിലെ വസതിയിലാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് നിയമസഭയില്‍ തമിഴ്‌നാട്ടില്‍ അദാനിക്ക് വേണ്ടി മരങ്ങള്‍ മുറിക്കുന്ന വിഷയം ഉന്നയിക്കേണ്ടതായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നും ദുപേഷ് ബാഗേല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മകന് എതിരായ മദ്യ കുംബകോണ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. റെയ്ഡിന് പിന്നാലെ എക്‌സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഭൂപേഷിന്റെ മകനായ ചൈതന്യ ബാഗേലിന്റെ വീട്ടില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി സമാനമായ റെയ്ഡ് നടത്തിയിരുന്നു.

മദ്യ കുംഭകോണ കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ചൈതന്യ ബാഗേലാണെന്ന് സംശയിക്കുന്നതായി ഇഡി നേരത്തെ പറഞ്ഞിരുന്നു. ഛത്തീസ്ഗഢ് മദ്യ അഴിമതി സംസ്ഥാന ഗജനാവില്‍ വലിയ നഷ്ടമുണ്ടാക്കിയിരുന്നു. 2,100 കോടി രൂപയുടെ വരുമാനം മദ്യ സിന്‍ഡിക്കേറ്റിന് ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. മഹാദേവ് വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം

0
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം....

ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കും

0
ഡൽഹി: അരുണാചൽ പ്രദേശിലെ എൽ.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിർത്തി മീറ്റിംഗ് പോയിന്റിൽ...

 രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

0
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി...

കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം തീരുമാനമായി

0
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം...