തമിഴ്നാട് മുൻ ആരോഗ്യമന്ത്രിയുടെ വസതിയിൽ ഇഡി റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : എഐഎഡിഎംകെ നേതാവും തമിഴ്നാട് മുൻ മന്ത്രിയുമായ സി വിജയഭാസ്കറിൻ്റെ വസതിയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചെന്നൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിൻ്റെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ നിന്നുള്ള അതിശക്തനായ നേതാവാണ് മുൻ ആരോഗ്യമന്ത്രി കൂടിയായ വിജയഭാസ്കർ. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ 2022 ൽ സംസ്ഥാന വിജിലൻസിന് ലഭിച്ച പരാതിയിലാണ് ഇഡി നടപടി. ഗുട്ക അഴിമതിക്കേസിൽ സിബിഐ നടപടിയും വിജയഭാസ്കർ നേരിടുന്നുണ്ട്. ചെന്നൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ജി-സ്‌ക്വയറിലും പരിശോധന നടക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി നടപടി. ചെന്നൈ നഗരത്തിലും പരിസരത്തുമുള്ള ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. രണ്ട് കേസുകളിലുമായി 25 ഓളം സ്ഥലങ്ങളിൽ പരിശോധന നടക്കുണ്ടെന്നാണ് വിവരം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...