ചെന്നൈ: ജയില്‍ മോചിതയായതിന് പിന്നാലെ വി.കെ ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന് കാണിച്ച് ഇഡി ശശികലക്ക് നോട്ടീസ് അയച്ചു. ഫെബ്രുവരിയില്‍ ഹാജരാവണം എന്നാണ് നിര്‍ദേശം. കര്‍ണാടകയിലെ ബിനാമി സ്വത്ത് കേസിലാണ് ഇ.ഡി ചെന്നൈ ഓഫീസ് ശശികലക്ക് നോട്ടീസ് അയച്ചത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയുടെ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി ഇന്നലെയാണ് ശശികല ജയില്‍ മോചിതയായത്. ബംഗളുരു ആശുപത്രിയില്‍ കോവിഡ് ചികിത്സയിലാണ് ഇപ്പോള്‍ ശശികല. ചികിത്സ പൂര്‍ത്തിയാക്കിയാല്‍ ശശികലക്ക് ചെന്നൈയിലേക്ക് മടങ്ങാം.ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലക്ക് വന്‍ സ്വീകരണം നല്‍കാനാണ് ദിനകരപക്ഷം തീരുമാനിച്ചിരിക്കുന്നത്.