കൊച്ചി: ലാവ്‍ലിന്‍ കേസില്‍ പരാതിക്കാരനായ ക്രൈം മാഗസിന് എഡിറ്റര്‍ ടി.പി. നന്ദകുമാറിന് എന്‍ഫോഴ്‌സ്‌മെന്റിന്റെ സമന്‍സ്. തെളിവുകള്‍ ഹാജരാക്കാന്‍ നാളെ ഇ.ഡി ഓഫീസില്‍ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.
കനേഡിയന്‍ കമ്പിനിയായ എസ് എന്‍സി ലാവ്‍ലിനുമായി ചട്ടങ്ങള്‍ മറികടന്ന് കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികള്‍ കൈക്കൂലിയായി ലഭിച്ചെന്നുമാണ് നന്ദകുമാറിന്റെ പരാതി.
2006ല്‍ ഡി.ആര്‍.ഐയ്ക്ക് നല്‍കിയ പരാതിയിലാണ് 15 വര്‍ഷത്തിന് ശേഷം ഇ.ഡിയുടെ ഇടപെടല്‍. ടി.പി. നന്ദകുമാറിന്റെ മൊഴിയടക്കം പരാതി വിശദമായി പരിശോധിച്ച ശേഷമേ കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തില്‍ ഇ.ഡി തീരുമാനമെടുക്കുകയുള്ളൂ.