എടാ ..വാടാ ..പോടാ – ഇത് കോന്നി പോലീസ് സ്റ്റേഷനാണ് ; നേതാക്കളോട് അപമര്യാദയായി പെരുമാറിയതിനെതിരെ പ്രതിഷേധവുമായി എ.ഐ.വൈ.എഫ്

For full experience, Download our mobile application:
Get it on Google Play

കോന്നി : പരാതി സംബന്ധിച്ച് സംസാരിക്കുവാനെത്തിയ യുവജന നേതാക്കൾക്കെതിരെ കോന്നി പോലീസ് സ്റ്റേഷനിൽ അപമര്യാദയായ പെരുമാറ്റം. എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മറ്റി ഭാരവാഹികൾക്ക് നേരെയാണ് കോന്നി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ മുജീബ്  അപമര്യാദയായി പെരുമാറിയത്.

പൊതു പ്രവർത്തനത്തിന്റെ ഭാഗമായി കോന്നി പോലീസ് സ്റ്റേഷനിൽ കേസ് സംബന്ധിച്ച് സംസാരിക്കുവാൻ എത്തിയ എ ഐ വൈ എഫ് കോന്നി മണ്ഡലം പ്രസിഡണ്ട് എസ് അജിത്തിന് നേരെ ഇയാൾ തട്ടിക്കയറുകയും എടാ പോടാ എന്ന് വിളിച്ച് അധിക്ഷേപിക്കുകയുമായിരുന്നുവെന്ന് എ.ഐ.വൈ.എഫ് നേതാക്കള്‍ പറഞ്ഞു. ഇയാൾക്കെതിരെ നിരവധി പരാതികള്‍ ജനങ്ങളിൽ നിന്നുണ്ടെന്ന് നേതാക്കള്‍ പറയുന്നു. കേസുകൾ സംബന്ധിച്ച് പല സ്ഥലങ്ങളിൽ നിന്നും കോന്നി പൊലീസ് സ്റ്റേഷനിൽ എത്തുന്നവരോട് വളരെ മോശമായ രീതിയിലാണ് ഇയാൾ പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്.

നിരവധി പരാതികൾ മുൻപും ഇയാൾക്കെതിരെ ഉയർന്നിട്ടും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കോന്നി പോലീസ് സ്റ്റേഷനിൽ എത്തുന്ന പലര്‍ക്കും  ഇയാളിൽ നിന്നും ഇത്തരത്തിൽ മോശമായ പെരുമാറ്റം ഉണ്ടാകുന്ന സാഹചര്യത്തിൽ ഇയാൾക്കെതിരെ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ എ ഐ വൈ എഫ് ന്റെ നേതൃത്വത്തിൽ ശക്തമായ സമരവും പ്രതിഷേധ മാർച്ചും  സംഘടിപ്പിക്കുമെന്ന്  എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മറ്റി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....