റാന്നി : 665-ാം നമ്പർ ഇടക്കുളം എൻഎസ്എസ് കരയോഗം നവതി ആഘോഷവും കുടുംബസംഗമവും എൻഎസ്എസ് റാന്നി യൂണിയൻ പ്രസിഡന്റ് അഡ്വ. വി.ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ മുതിർന്ന കരയോഗ അംഗങ്ങളെ ആദരിച്ചു. എൻഎസ്എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ എച്ച്ആർഡി കോഡിനേറ്റർ അഡ്വ. ഡി. നാഗേഷ് മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് സിവിൽ ഓഫീസർ അഭിരാം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യൂണിയൻ സെക്രട്ടറി കെ. മഹേഷ്, വനിതാ യൂണിയൻ പ്രസിഡന്റ് പി.എസ്. ആനന്ദാമ്മ, മേഖലാ കൺവീനർ വി.ആർ. അനിൽകുമാർ, എം.വി. ബാലകൃഷ്ണൻ നായർ, അഡ്വ. ഷൈൻ ജി.കുറുപ്പ്, കരയോഗം സെക്രട്ടറി രാജപ്പൻനായർ, നവതി ആഘോഷ കമ്മിറ്റി കൺവീനർ എം.എൻ. ഗോപിനാഥൻനായർ, വനിതാസമാജം പ്രസിഡന്റ് ബിനാ എസ്.നായർ, കെ.കെ. ഹരിശ്ചന്ദ്രൻനായർ തുടങ്ങിയവർ പ്രസംഗിച്ചു. കരയോഗം, ആഘോഷ കമ്മിറ്റി ഭാരവാഹികളായ വി. രതീഷ്‌കുമാർ, സി.കെ. ഹരിനാഥൻനായർ, പി.ആർ. വിശ്വനാഥൻനായർ, പി.ജി. സുരേന്ദ്രൻനായർ തുടങ്ങിയവർ നേതൃത്വം നൽകി.