എടപ്പാൾ : പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിൽ 91 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 57 വിദ്യാർഥികൾക്കും 11 അധ്യാപകർക്കും ഹൈസ്കൂൾ വിഭാഗത്തിൽ 16 അധ്യാപകർക്കും എട്ട് വിദ്യാർഥികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴം , വെള്ളി ദിവസങ്ങളിലായി 1,100 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഹൈസ്കൂൾ വിഭാഗത്തിലെ 75 വിദ്യാർഥികൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഈ മാസം 11 മുതൽ സ്കൂൾ അടച്ചിട്ടിരിക്കുകയാണ്.
പൂക്കരത്തറ സ്കൂളിൽ 91 പേർക്കുകൂടി കോവിഡ്
RECENT NEWS
Advertisment