ആറന്മുള : പള്ളിയോടങ്ങളുടെ നാടുണരുന്നു. വിളക്കുമാടത്തിന്‍റെ പുണ്യം ഏറ്റുവാങ്ങി ഇടയാറന്മുള. ആറന്മുള പാര്‍ത്ഥസാരഥിയുടെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തിന്‍റെ മുറ്റത്തിട്ട് പണി പൂര്‍ത്തിയാക്കി നീറ്റിലിറക്കിയതെന്ന ഖ്യാതിയുള്ള പള്ളിയോടമാണ് ഇടയാറന്മുള. പാര്‍ത്ഥസാരഥിയുടെ മറ്റൊരു പള്ളിയോടത്തിനും ഇങ്ങനെയൊരു ഭാഗ്യവും അനുഗ്രഹം ലഭിച്ചിട്ടില്ലന്ന പ്രത്യേകതയും ഈ പള്ളിയോടത്തിനുണ്ട്. ഭഗവദ്‌സാന്നിധ്യത്തില്‍ പണികള്‍ പൂര്‍ത്തിയാക്കിയെന്ന് കരക്കാര്‍ വിശ്വസിക്കുന്ന പള്ളിയോടത്തില്‍ പാര്‍ത്ഥസാരഥിയുടെ സാന്നിധ്യം നേരിട്ടറിഞ്ഞതായി പഴമക്കാര്‍ പറയുന്നു.
നിലവിലുള്ള പള്ളിയോടങ്ങളില്‍ ഈ അപൂര്‍വ്വഭാഗ്യത്തിനൊപ്പം വലിപ്പത്തിന്‍റെ കാര്യത്തിലും ഒന്നാമതാണ് ഇടയാറന്മുള. പ്രശസ്ത ശില്പി ചങ്ങംകരി വേണു ആചാരി നിര്‍മ്മിച്ച് നീറ്റിലറക്കിയ പള്ളിയോടത്തിന് നാല്‍പ്പത്തിയെട്ടേകാല്‍ കോല്‍ നീളവും 68 അംഗുലം ഉടമയും ഉണ്ട്. 18 അടി അമരപ്പൊക്കമുള്ള പള്ളിയോടത്തിന് ജലനിരപ്പില്‍നിന്ന് ഏഴരയടി ഉയര്‍ന്നുനില്‍ക്കുന്ന അണിയം പ്രത്യേക ചാരുത നല്‍കുന്നു. നിലയാളുള്‍പ്പെടെ 125 പേര്‍ക്ക് പള്ളിയോടത്തില്‍ കയറാം.
ഇടയാറന്മുള പള്ളിയോടസേവാസമിതിയുടെ ഉടമസ്ഥതയിലുള്ള പള്ളിയോടം 2001, 2005 വര്‍ഷങ്ങളില്‍ മന്നംട്രോഫിയും 2002ല്‍ മികച്ച ചമയത്തിനുള്ള ട്രോഫിയും നേടി. മാതൃഭൂമി ട്രോഫി, താവറവേലില്‍ ട്രോഫി എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങളും ഇടയാറന്മുള നേടിയിട്ടുണ്ട്. വിളക്കുമാടം കൊട്ടാരം, ചെറുപുഴക്കാട് ദേവീക്ഷേത്രം, പാര്‍ത്ഥസാരഥി ക്ഷേത്രം എന്നിവിടങ്ങളില്‍ വഴിപാടുകള്‍ നടത്തിയശേഷമാണ് ഇടയാറന്മുള പള്ളിയോടം ആറന്മുള ജലഘോഷയാത്രയ്ക്ക് പുറപ്പെടുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033