കോട്ടയം : ഏറ്റുമാനൂര്‍ കാരിത്താസ് ആശുപത്രിയില്‍ ശസ്ത്രക്രീയയെ തുടര്‍ന്ന് യുവതി മരിച്ചു. ഏറ്റുമാനൂര്‍ ചാലാപ്പള്ളില്‍ സുബിന്‍ ജോര്‍ജിന്റെ ഭാര്യ ഫെമില്‍ ബേബിയാണ് (28) മരിച്ചത്. ഫെമിലിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ഏറ്റുമാനൂര്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. വയറുവേദനയും ഛര്‍ദിയും ഉണ്ടായതിനെതുടര്‍ന്ന് കഴിഞ്ഞ 25നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കിടെ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്നാണ് മരണമെന്നു പരാതിയില്‍ പറയുന്നു.
തൊടുപുഴ നെല്ലാപ്പാറ കരിങ്കുന്നം കുന്നത്തേല്‍ ബേബിയുടെയും ലൂസി ബേബിയുടെയും ഇളയ മകളാണു ഫെമില്‍. 5 മാസം മുന്‍പായിരുന്നു വിവാഹം. ശസ്ത്രക്രിയ പൂര്‍ത്തിയാകുന്ന സമയത്ത് കഴുത്തിലെ രക്തക്കുഴലുകളില്‍ രക്തസ്രാവമുണ്ടായെന്നും രക്തക്കുഴലുകളിലെ ഭിത്തികള്‍ക്കു കട്ടിക്കുറവ് എന്നീ അവസ്ഥകള്‍ രോഗിയിലുണ്ടാകുകയും ഇതു പരിഹരിക്കാന്‍ 9 വിദഗ്ധ സര്‍ജന്മാരുടെ നേതൃത്വത്തില്‍ പത്തു മണിക്കൂറിലധികം പരിശ്രമിച്ചെന്നും കാരിത്താസ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിനിടെ അതിതീവ്ര ഹൃദയസ്തംഭനം ഉണ്ടായതാണ് മരണകാരണമെന്നും ചികിത്സപ്പിഴവ് സംഭവിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.