Thursday, July 3, 2025 11:26 pm

പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവെന്ന പ്രചാരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവെന്ന പ്രചാരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. തെരഞ്ഞെടുപ്പ് ഘട്ടത്തിലുള്ള പ്രചാരണങ്ങള്‍ സദുദ്ദേശത്തോടെയല്ലെന്നും ശാസ്ത്രീയമായാണ് കുട്ടികളുടെ എണ്ണം കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങി ആദ്യവര്‍ഷം പിന്നിട്ടതുമുതലാണ് വിദ്യാര്‍ത്ഥികളുടെ എണ്ണം ശാസ്ത്രീയമായി കണക്കാക്കുന്നതെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. 1990-1991 മുതല്‍ 2019-20 വരെയുള്ള 30 വര്‍ഷങ്ങളില്‍ കേരളത്തിലെ സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണത്തിലുണ്ടായ മാറ്റം സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ചാര്‍ട്ട് ഒറ്റനോട്ടത്തില്‍ പരിശോധിച്ചാല്‍ തന്നെ 2018-19 മുതലാണ് ഗ്രാഫ് മുകളിലോട്ട് ഉയരാന്‍ തുടങ്ങുന്നതെന്ന് വളരെ വ്യക്തമായി കാണാന്‍ കഴിയും.

ഓരോ വര്‍ഷവും ഓരോ ക്ലാസിലും എത്രമാത്രം കുട്ടികള്‍ എത്തി എന്ന കണക്ക് എല്ലാ വര്‍ഷവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരസ്യപ്പെടുത്തുന്നുണ്ട്. പുതുതായി വന്ന കുട്ടികളുടെ എണ്ണം എന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പുതിയ കുട്ടികളുടെ എണ്ണം നാലു വര്‍ഷം കൊണ്ട് 6.8 ലക്ഷമായി എന്നത് മാത്രമല്ല ഒന്നാം ക്ലാസില്‍ പുതുതായി ചേര്‍ന്ന കുട്ടികളുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ധനവ് കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലുണ്ടായി. എല്ലാ ദുഷ് പ്രചാരണങ്ങളേയും അവഗണിച്ച് പൊതുവിദ്യാഭ്യാസ രംഗം ഇനിയും കൂടുതല്‍ ശക്തിയോടെ കുതിക്കും. അടുത്ത ജൂണില്‍ ഗ്രാഫ് ഇനിയുമുയരും. വിദ്യാലയങ്ങളിലെ ഗുണപരമായ മാറ്റത്തെ പരിഹസിക്കരുതെന്നും മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

കെ എച്ച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി...

ആരോഗ്യമേഖലയിലെ പ്രതിസന്ധി ; ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ചും ധർണയും നടത്തി

0
പത്തനംതിട്ട : ആരോഗ്യമേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരെയും ജില്ലയിലെ മെഡിക്കൽ കോളേജ്...

ജില്ലയില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു

0
പത്തനംതിട്ട : മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍...