ഇടുക്കിയില്‍ രണ്ട് കിലോ കഞ്ചാവ് പിടികൂടി ; അന്തര്‍സംസ്ഥാന വിതരണ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : രാജാക്കാട്-കള്ളിമാലി കരയിൽ നിന്നും രണ്ടു കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ എക്‌സൈസ് പിടിയില്‍. രാജാക്കാട് ആനപ്പാറ സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ ഏയ്ഞ്ചൽ ഏലിയാസ്(21), ബൈസൺവാലി-ടീ കമ്പനി സ്വദേശി കൂനാനിയിൽ വീട്ടിൽ കിരൺബാബു (20) എന്നിവരാണ് പിടിയിലായത്.

അടിമാലി എക്‌സൈസ് നാർകോട്ടിക് എൻഫോഴ്സ്മെന്റ്   സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് കേരളത്തിലെ വിവിധ ജില്ലകളിൽ എത്തിച്ച് വിൽപ്പന നടത്തുന്ന കണ്ണികളിലെ പ്രധാനികളാണ് പിടിയിലായതെന്ന് അധികൃതര്‍ പറഞ്ഞു. ഒരാൾ ഓടി രക്ഷപെട്ടു.

രാജാക്കാട് കലുങ്ക് സിറ്റി കരയിൽ അത്തിയാലിൽ ബിനു ജോസഫെന്ന മുത്തുവാണ് ഓടി രക്ഷപെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജാക്കാട്, ബൈസൺവാലി വില്ലേജുകളിലെ രഹസ്യ സങ്കേതങ്ങളിലാണ് പ്രതികള്‍ കഞ്ചാവ് സൂക്ഷിക്കുന്നത്. കിലോഗ്രാമിന് 35,000 രൂപ നിരക്കിൽ എറണാകുളത്ത് നിന്നെത്തുന്ന സഞ്ചാരികൾക്ക് വിൽപ്പന നടത്തുന്നതിനായി കള്ളിമാലി ഭാഗത്ത് കാത്തുനിൽക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. കഞ്ചാവ് കടത്തിന് ഉപയോഗിക്കുന്ന കെടിഎം ആര്‍സി 200 ആഡംബര ബൈക്കും കസ്റ്റഡിയിലെടുത്തു. കള്ളിമാലി വ്യൂ പോയിന്റ്   കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നതായി എക്സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തിൽ ഒരാഴ്‌ചയിലധികമായി നിരീക്ഷണത്തിലായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...