ഇ​ന്ന് മു​ത​ല്‍ വീ​ല്‍​ചെ​യ​റി​ലി​രു​ന്ന് മ​മ​ത പ്ര​ചാ​ര​ണം ന​യി​ക്കും

For full experience, Download our mobile application:
Get it on Google Play

കോ​ല്‍​ക്ക​ത്ത: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ഇ​ന്ന് (ഞാ​യ​റാ​ഴ്ച) മു​ത​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ സ​ജീ​വ​മാ​കു​ന്നു. വീ​ല്‍​ചെ​യ​റി​ലി​രു​ന്ന് മ​മ​ത പ്ര​ചാ​ര​ണം ന​യി​ക്കും.

ന​ന്ദി​ഗ്രാ​മി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പ​രി​ക്കേ​റ്റ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി ഇ​ന്ന് വൈ​കു​ന്നേ​രം കോ​ല്‍​ക്ക​ത്ത​യി​ല്‍ വ​ന്‍ റോ​ഡ് ഷോ ​ന​ട​ത്തി​യാ​ണ് തി​രി​ച്ചെ​ത്തു​ന്ന​ത്. ഗാ​ന്ധി മൂ​ര്‍​ത്തി​യി​ല്‍​നി​ന്നും ഹ​സ്ര​വ​രെ​യാ​ണ് റോ​ഡ് ഷോ. ​റോ​ഡ് ഷോ​യ്ക്കൊ​ടു​വി​ല്‍ ഹ​സ്ര​യി​ല്‍ മ​മ​ത ജ​നാ​വ​ലി​യെ സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കും. മു​ഖ്യ​മ​ന്ത്രി തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ്ര​ചാ​ര​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തൃ​ണ​മൂ​ല്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ എ​തി​ര്‍​പ്പു​ക​ള്‍ വ​ക​വെ​യ്ക്കാ​തെ വി​ശ്ര​മം അ​വസാനി​പ്പി​ച്ച്‌ മ​മ​ത തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​രു​ലി​യ​യി​ലും പി​റ്റേ​ന്ന് ബാ​ങ്കു​റ​യി​ലും ബു​ധനാ​ഴ്ച ഝാ​ര്‍​ഗ്രാ​മി​ലും മ​മ​ത പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

കോ​ല്‍​ക്ക​ത്ത​യി​ലെ എ​സ്‌എ​സ്കെ​എം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മ​മ​ത വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. ഏ​താ​നും ബി​ജെ​പി പ്ര​വ​ര്‍ത്ത​ക​ര്‍ ബോ​ധ​പൂ​ര്‍​വം തി​ക്കും​തി​ര​ക്കും സൃ​ഷ്ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണു മു​ഖ്യ​മ​ന്ത്രി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തെ​ന്നാ​ണ് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ ആ​രോ​പ​ണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....