ഇന്നത്തെ കാലത്ത് എല്ലാവരുടെ പക്കലും സ്മാർട്ട് ഫോണുകൾ ഉണ്ടായിരിക്കുന്നതാണ്. ഇതിൽ ഭൂരിഭാഗം ആളുകൾക്കും ഈ ഫോണുകളിൽ ഫോട്ടോ എടുക്കുന്നതും ഏറെ ഇഷ്ടം ഉള്ള കാര്യമാണ്. എന്നാൽ അമിതമായി ഫോട്ടോ എടുക്കുന്നത് കൊണ്ട് ആരോഗ്യം മോശം ആകും എന്ന് പറഞ്ഞആൽ നിങ്ങൾ വിശ്വസിക്കുമോ? ഇല്ലെങ്കിൽ വിശ്വസിച്ചേ മതിയാകൂ. ഇതിനുള്ള കാരണം എന്താണെന്ന് വിശദീകരിക്കാം. ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട് ഫോണുകളിലും ഫ്ലാഷ് ലൈറ്റുകൾ ഉണ്ടായിരിക്കുന്നതാണ്. ഈ ലൈറ്റുകളാണ് ഫോട്ടോ എടുക്കുമ്പോൾ പ്രശ്നമായി മാറുന്നത്. ഫ്ലാഷ്‌ലൈറ്റിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്നാണ് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത്. നമ്മൾ സാധാരണയായി ഉപയോഗിക്കുന്നത് പോലെ ഉപയോഗിച്ചാൽ ഇവ ദോഷകരമായി മാറുന്നില്ല. എന്നാൽ ഇവയുടെ നിരന്തരമായ ഉപയോഗം നമ്മെ അപകടത്തിലേക്ക് തള്ളിവിടും. ഇവയെക്കുറിച്ച് വിശദമായി തന്നെ പരിശോധിക്കാം.
സ്‌മാർട്ട്‌ഫോൺ ഫ്ലാഷ്‌ലൈറ്റുകളുടെ വിപുലമായ ഉപയോഗം കണ്ണുകൾക്ക് ആയാസമുണ്ടാക്കും. ഇത് കാലക്രമേണ കാഴ്ച വൈകല്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഫ്ലാഷ് ഉൽപാദിപ്പിക്കുന്ന കഠിനവും തീവ്രവുമായ പ്രകാശം കണ്ണുകളിൽ അസ്വസ്ഥതയുണ്ടാക്കുകയും രാത്രിയിൽ അമിതമായി ഉപയോഗിക്കുമ്പോൾ ശരീരത്തിന്റെ ഉറക്കചക്രത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. കൂടാതെ ഈ ഉയർന്ന തീവ്രതയുള്ള എൽഇഡി ലൈറ്റ് നിരന്തരം എക്സ്പോഷർ ചെയ്യുന്നത് തലവേദനയ്ക്ക് കാരണമായേക്കാം. ഇത് ഒരാളുടെ ഉൽപ്പാദനക്ഷമതയെയും മൊത്തത്തിലുള്ള ക്ഷേമത്തെയും തടസ്സപ്പെടുത്തിയേക്കാം.
ചർമ്മത്തിന്റെ ആരോഗ്യത്തെയും ഇത് കാര്യമായി ബാധിക്കുന്നുണ്ട്. സ്‌മാർട്ട്‌ഫോണുകൾ ഉൽപ്പാദിപ്പിക്കുന്നത് പോലെയുള്ള ചില തരം വെളിച്ചത്തിൽ ദീർഘനേരം എക്സ്പോഷർ ചെയ്യുന്നത് അകാല വാർദ്ധക്യത്തിന് കാരണമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ചർമ്മത്തിന്റെ നിർജ്ജലീകരണം, വീക്കം, എന്നിവയ്ക്ക് കാരണമാകും. ചർമ്മത്തിന്റെ ഇലാസ്തികതയും ശക്തിയും നിലനിർത്തുന്നതിന് പ്രോട്ടീൻ നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. ഈ മേഖലയിൽ പഠനം കുറവാണെങ്കിലും ഇത്തരത്തിലുള്ള അപകട സാധ്യതകളെ തള്ളിക്കളയരുതെന്ന് ഗവേഷകർ പറയുന്നു. വീട്ടിൽ കറന്റ് പോകുന്ന സാഹചര്യങ്ങളിൽ പലരും ഇത്തരം ഫ്ലാഷ് ലൈറ്റിന്റെ സഹായം തേടാറുണ്ട്. എന്നാൽ ആരുടേയും ദേഹത്ത് നേരിട്ട് അടുക്കുന്ന തരത്തിൽ ഇവ തെളിക്കാതെ ഇരിക്കുന്നത് ആണ് അഭികാമ്യം.