ഇഷ്ടിക വീണ് മുട്ട പൊട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കം : 16 കാരനെ കുത്തിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി:  ഇഷ്ടിക വീണ് മുട്ട പൊട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കം 16കാരന്റെ ജീവനെടുത്തു. ഇന്നലെ രാവിലെ തെക്കന്‍ ഡല്‍ഹിയിലെ സംഘം വിഹാറിലാണ് സംഭവം. 16കാരനായ മുഹമ്മദ് ഫൈസനെ കൊലപ്പെടുത്തിയ കേസില്‍ ഫാറൂഖ്(22) നെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കൃത്യം നിര്‍വ്വഹിക്കാന്‍ ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് ഫൈസനും പിതാവും സഹോദരനും ഒരു കടയ്ക്ക് പുറത്ത് ഇഷ്ടികകള്‍ അടുക്കിവെക്കുകയായിരുന്നു.

ഇതിനിടെ താജ് മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയുടെ പുറത്ത് സൂക്ഷിച്ചിരുന്ന മുട്ട ട്രേയില്‍ ഇഷ്ടിക വീണതിനെ തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ വാക്തര്‍ക്കമുണ്ടായി. എന്നാല്‍ നഷ്ടപരിഹാരം നല്‍കാം എന്ന ഉറപ്പിന്മേല്‍ രംഗം ശാന്തമായെങ്കിലും കടയുടമയുടെ മകന്‍ വീണ്ടും വഴക്കിടാന്‍ തുടങ്ങി. ഇതിനിടെ പ്രകോപിതനായ ഇയാള്‍ കത്തിയെടുത്ത് പിതാവിനും സഹോദരനും മുമ്പില്‍ വെച്ച്‌ മുഹമ്മദ് ഫൈസനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. ഒന്നിലധികം തവണ കുത്തേറ്റ മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...