Wednesday, May 7, 2025 4:58 am

കേരളത്തില്‍​ കോഴി മുട്ട വില കുതിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍​ കോഴി മുട്ട വില കുതിക്കുന്നു. തിരുവനന്തപുരത്ത് മുട്ടയുടെ വില 6.55. കൊച്ചിയില്‍ ഒരു മുട്ടയുടെ റീട്ടെയില്‍ വില ഏഴുരൂപ കടന്നു. മൊത്തവില 5.70 രൂപയാണ്​. 100 രൂപക്ക്​​ 30 മുട്ട കിട്ടിയിരുന്ന സ്ഥാനത്ത്​ 15 എണ്ണം പോലും കിട്ടാത്ത സാഹചര്യമാണ്​​. മേയില്‍ മൊത്തവില മുട്ട ഒന്നിന്​ 3.60 രൂപവരെ എത്തിയിരുന്നു. ഒരു മാസം പിന്നിടുമ്പോള്‍ വില കുത്തനെ ഉയര്‍ന്ന്​ 6.15 രൂപയില്‍ എത്തിയിരിക്കുകയാണ്​​.

ഉല്‍പാദനം കുറഞ്ഞതിനൊപ്പം ഉപഭോഗം കൂടിയതാണ്​ കാരണമെന്നാണ്​ മുട്ട വിതരണ മേഖലയിലുള്ളവര്‍ പറയുന്നത്​. കോവിഡിനെ തുടര്‍ന്ന്​ രണ്ടു വര്‍ഷത്തിനുശേഷം സ്കൂള്‍ തുറന്നതോടെ മുട്ടക്ക്​​ ഡിമാന്‍ഡ്​​ വര്‍ധിച്ചു. സ്​കൂളുകളിലെ ഭക്ഷണത്തില്‍ മുട്ട നിര്‍ബന്ധമാക്കിയത്​ മറ്റൊരു കാരണമായി. സംസ്ഥാനത്ത്​ ട്രോളിങ്​​ നിരോധനം നിലവില്‍വന്നതോടെ മല്‍സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ വീടുകളിലും മുട്ട ഉപയോഗം കൂടി. കേരളത്തിലേക്ക്​ മുട്ട പ്രധാനമായും എത്തുന്ന തമിഴ്​നാട്​ ​നാമക്കലില്‍നിന്നാണ്​. അവിടെ എത്തുന്ന മുട്ടയുടെ എണ്ണത്തിലും വന്‍ കുറവുണ്ടായിട്ടുണ്ട്​. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക്​ വ്യാപകമായി കയറ്റി അയക്കുന്നതാണ്​ ദൗര്‍ലഭ്യത്തിന്​ ഒരു​ കാരണം​.

ജൂണ്‍ ഒന്നിന്​ 4.80 രൂപയുണ്ടായിരുന്ന മുട്ടവില പത്താം തീയതി ആയപ്പോള്‍ 5.10 ആയി ഉയര്‍ന്നു. 24ന്​ 5.20​ലേക്ക്​ ഉയര്‍ന്നു. ഓരോ ദിവസം പിന്നിടുമ്പോഴും വില വര്‍ധിക്കുകയാണ്​. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വന്‍നഷ്ടം നേരിട്ടതോടെ കര്‍ഷകര്‍ മുട്ട ഉല്‍പാദനം നിയന്ത്രിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്

0
ദില്ലി : പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ...

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1.പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍...

ഒരു മാസത്തെ ബേസിക്ക് പ്രൊവിഷ്യന്‍സി കോഴ്സ് ഇന്‍ ഇംഗ്ലീഷിലേക്ക് അഡ്മിഷന്‍ എടുക്കാം

0
കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്കായി ഒരു മാസത്തെ...

കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം

0
കോട്ടയം: കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം....