പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത് കോഴിമുട്ട വില വർധിക്കാൻ കാരണമാകുന്നു. ഒരു വർഷത്തിനിടെ മുട്ടവിലയിൽ 40 ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയത്. കോഴിത്തീറ്റയിലെ പ്രധാന ഘടകമായ ചോളത്തിന്റെ ലഭ്യത കുറഞ്ഞതാണ് വിപണിയിൽ തിരിച്ചടിയായത്. ആവശ്യത്തിൽക്കൂടുതൽ ഉത്പാദിപ്പിച്ചിരുന്നതിനാൽ ഇന്ത്യ നേരത്തേ ചോളം കയറ്റുമതി ചെയ്തിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ കൂടുതൽ ചോളം ഇറക്കുമതി ചെയ്യേണ്ടിവരുമെന്നാണ് വിലയിരുത്തൽ. നാഷണൽ എഗ്ഗ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ (എൻ.ഇ.സി.സി.) കണക്കുകൾ പ്രകാരം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മുട്ടവിലയിൽ 35 മുതൽ 40 ശതമാനം വരെ വർധനയുണ്ടായി. തണുപ്പുകാലം അടുക്കുന്നതോടെ ആവശ്യക്കാരുടെ എണ്ണം കൂടുമെന്നതിനാൽ വില ഇനിയും ഉയർന്നേക്കും.

മൂന്നുവർഷം മുൻപ് ടണ്ണിന് 14,000 രൂപയുണ്ടായിരുന്ന ചോളത്തിന് ഇപ്പോൾ 26,500 രൂപയായി. കഴിഞ്ഞ അഞ്ചുമാസത്തിനിടെ മാത്രം 20 ശതമാനത്തിന്റെ വർധനയാണുണ്ടായത്. കോഴിവളർത്തൽ മേഖലയിലെ മൊത്തം ഉത്പാദനച്ചെലവിന്റെ 65-70 ശതമാനവും തീറ്റയ്ക്കാണ് ചെലവാകുന്നത്. അതിനാൽ തീറ്റവിലയിലുണ്ടാകുന്ന നേരിയ വർധനപോലും മുട്ടയുടെയും കോഴിയിറച്ചിയുടെയും വിലയെ നേരിട്ട് ബാധിക്കും. ചോളത്തിന്റെ ലഭ്യതക്കുറവിനു പുറമേ കടുത്ത ചൂടും കാലാവസ്ഥാ വ്യതിയാനവും സോയാബീൻ അടക്കമുള്ള മറ്റ് ചേരുവകളുടെ വിലവർധനയും ഉത്പാദനച്ചെലവിനെ സ്വാധീനിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...