പെരുന്നാൾ ദിവസങ്ങളിലെ പരീക്ഷ ; സമരം ചെയ്ത യു.ഡി.എഫ് സെനറ്റ് അംഗങ്ങൾക്കെതിരെ കേസ്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പെരുന്നാൾ ദിവസങ്ങളിലെ പരീക്ഷ മാറ്റി വെക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്ത യുഡിഎഫ് സെനറ്റംഗങ്ങൾക്കെതിരെ പോലീസ് കേസെടുത്തു. കാലിക്കറ്റ് സർവകലാശാല രജിസ്ട്രാറുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സെനറ്റ് അംഗങ്ങളായ ഡോ റഷീദ് അഹമ്മദ്, ആബിദ ഫറൂഖി, അമീൻ റാഷിദ്, വി കെ എം ഷാഫി, റഈസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. രജിസ്ട്രാറെയും പരീക്ഷ കൺട്രോളറുടെ ഓഫീസിലെ സെക്ഷൻ ഓഫീസറെയും മർദിച്ചു എന്ന പരാതികളിൽ മൂന്ന് കേസാണ് തേഞ്ഞിപ്പലം പോലീസ് രജിസ്റ്റർ ചെയ്തത്. എം.എസ്.എഫ് നേതാക്കളായ പി.കെ നവാസ് , അൻവർ ഷാഫി എന്നിവർക്കെതിരെയും തേഞ്ഞിപ്പലം പോലീസ് കേസെടുത്തിട്ടുണ്ട്. കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാലിക്കറ്റ് സർവകലാശാല പെരുന്നാൾ ദിനത്തിൽ തീരുമാനിച്ച പരീക്ഷകൾ മാറ്റിയിരുന്നു. 11-ാം തീയതി തീരുമാനിച്ച ബി വോക്ക് ഒന്നാം സെമസ്റ്റർ ലോജിസ്റ്റിക് മാനേജ്‌മെന്റ്, ബി വോക്ക് ബ്രോഡ്കാസ്റ്റിങ് ആന്റ് ജേണലിസം പരീക്ഷകളാണ് മാറ്റിയത്. ഈ പരീക്ഷകൾ ഏപ്രിൽ 16ന് നടക്കും.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...