എടപ്പാള്‍: പെരുന്നാള്‍ ദിവസം പള്ളിയില്‍ നിസ്കരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വട്ടംകുളം നടുവട്ടം സ്വദേശിയായ 45കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുന്നംകുളത്ത് കട നടത്തുന്ന ഇയാള്‍ കഴിഞ്ഞ മാസം 26ന് പൊന്നാനി ടി.ബി ആശുപത്രിയില്‍ വെച്ചാണ് പരിശോധന നടത്തിയത്. കുന്നംകുളത്ത് നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് സാഹചര്യത്തില്‍ സ്വയം താല്‍പര്യമെടുത്തായിരുന്നു പരിശോധന നടത്തിയത്. എന്നാല്‍ ഇയാള്‍ക്ക് രോഗലക്ഷണങ്ങളില്ലായിരുന്നു.
ശനിയാഴ്ച രാവിലെ 11ഓടെയാണ് ഫലം അറിഞ്ഞത്. പെരുന്നാള്‍ ദിവസം നടുവട്ടം പിലാക്കല്‍ പള്ളിയില്‍ രണ്ട് നമസ്കരത്തിനും (പെരുന്നാള്‍, ജുമുഅ) ഇയാള്‍ ഉണ്ടായിരുന്നു. ഇരു നമസ്കരങ്ങളിലുമായി 150 ഓളം പേര്‍ പങ്കെടുത്തുണ്ട്. രോഗം സ്ഥിരീകരിച്ചതോടെ ഇവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. വട്ടംകുളം പഞ്ചായത്തിലെ 10, 11, 12, വാര്‍ഡുകളിലെ ആളുകളാണ് നടുവട്ടം പിലാക്കല്‍ പള്ളിയിലെ നമസ്കാരത്തില്‍ പങ്കെടുത്തത്. അന്നേ ദിവസം വീട്ടില്‍ അറവ് നടത്തി മാംസവും വിതരണം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നടുവട്ടം, കാലടിത്തറ, താണിക്കുന്ന് മേഖലയില്‍ നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യതയുണ്ട്.