പെരുന്നാള്‍ ദിവസം പള്ളിയില്‍ നിസ്കരിച്ചയാള്‍ക്ക് കോവിഡ് : 150 ഓളം പേര്‍ നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

എടപ്പാള്‍: പെരുന്നാള്‍ ദിവസം പള്ളിയില്‍ നിസ്കരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വട്ടംകുളം നടുവട്ടം സ്വദേശിയായ 45കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുന്നംകുളത്ത് കട നടത്തുന്ന ഇയാള്‍ കഴിഞ്ഞ മാസം 26ന് പൊന്നാനി ടി.ബി ആശുപത്രിയില്‍ വെച്ചാണ് പരിശോധന നടത്തിയത്. കുന്നംകുളത്ത് നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് സാഹചര്യത്തില്‍ സ്വയം താല്‍പര്യമെടുത്തായിരുന്നു പരിശോധന നടത്തിയത്. എന്നാല്‍ ഇയാള്‍ക്ക് രോഗലക്ഷണങ്ങളില്ലായിരുന്നു.

ശനിയാഴ്ച രാവിലെ 11ഓടെയാണ് ഫലം അറിഞ്ഞത്. പെരുന്നാള്‍ ദിവസം നടുവട്ടം പിലാക്കല്‍ പള്ളിയില്‍ രണ്ട് നമസ്കരത്തിനും (പെരുന്നാള്‍, ജുമുഅ) ഇയാള്‍ ഉണ്ടായിരുന്നു. ഇരു നമസ്കരങ്ങളിലുമായി 150 ഓളം പേര്‍ പങ്കെടുത്തുണ്ട്. രോഗം സ്ഥിരീകരിച്ചതോടെ ഇവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. വട്ടംകുളം പഞ്ചായത്തിലെ 10, 11, 12, വാര്‍ഡുകളിലെ ആളുകളാണ് നടുവട്ടം പിലാക്കല്‍ പള്ളിയിലെ നമസ്കാരത്തില്‍ പങ്കെടുത്തത്. അന്നേ ദിവസം വീട്ടില്‍ അറവ് നടത്തി മാംസവും വിതരണം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നടുവട്ടം, കാലടിത്തറ, താണിക്കുന്ന് മേഖലയില്‍ നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യതയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...