മല്ലപ്പള്ളി : കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ട് പടയണിക്ക് ഇന്ന് ചൂട്ടു വെയ്ക്കും. രാത്രി 9.30ന് ക്ഷേത്ര ശ്രീകോവിലിൽ നിന്നും മേൽശാന്തി വിശ്വനാഥ് നമ്പൂതിരി പകർന്ന് നൽകുന്ന ദീപം കരനാഥൻമാർ ചൂട്ടുകറ്റയിൽ ഏറ്റുവാങ്ങി തിരുനടയിൽ സമർപ്പിക്കുന്നതോടെ രാവും പകലും നീളുന്ന തപ്പുതാളത്തിന്‍റെ ഉത്സവാഘോഷത്തിലേക്ക് നാട് ഉണരും. കുളത്തൂർ കരയ്ക്കുവേണ്ടി പുത്തൂർ രാധാകൃഷ്ണപ്പണിക്കരും കോട്ടാങ്ങൽ കരയ്ക്കുവേണ്ടി കടൂർ രാധാകൃഷ്ണക്കുറുപ്പുമാണ് ചൂട്ടുവെക്കുന്നത്. കരക്കാരുടെയും മുറിക്കാരുടെയും അനുവാദം തേടി ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലാണ് ചടങ്ങ്.
എട്ട് പടയണി ചൂട്ടുവെപ്പ് എന്ന ചടങ്ങിൽ ക്ഷേത്രത്തിൽ പടയണിക്ക് തുടക്കം കുറിക്കുമ്പോൾ കളത്തിലേക്ക് ദേവിയെ വിളിച്ചിറക്കുന്നു എന്നതാണ് വിശ്വാസം. ധനുമാസത്തിലെ ഭരണി മുതൽ മകരത്തിലെ ഭരണിവരെയാണ് പടയണി. അതിൽ മകര ഭരണിക്ക് മുൻപുള്ള എട്ട് ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ പടയണി നടക്കുന്നത്. കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ മത്സരബുദ്ധിയോടെ ഒന്നിടവിട്ട ദിവസങ്ങളിൽ ചിട്ട വട്ടങ്ങൾ പാലിച്ച് വ്രതശുദ്ധിയോടെ നടത്തുന്ന പടയണി കാണാൻ നാട് ഒരുമിക്കും. പടയണി നാളുകളിൽ തിരുവാഭരണവും തിരുമുഖവും ദർശിക്കാം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.