പോലീസിനെ വിളിച്ചറിയിച്ചശേഷം യുവാവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസിനെ വിളിച്ചറിയിച്ചശേഷം യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അമൽജിത്ത് (28) ആണ് തൂങ്ങിമരിച്ചത്. തൊടുപുഴ പോലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണ് യുവാവിന്‍റെ ആരോപണം. ഇന്നലെ രാത്രി 10ന് വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ ഫോണ്‍ വിളിച്ചറിയിച്ച ശേഷമായിരുന്നു ആത്മഹത്യ.

തൊടുപുഴ സ്വദേശിനിയാണ് അമൽജിത്തിന്‍റെ ഭാര്യ. അമൽജിത്തുമായി രണ്ടാം വിവാഹമായിരുന്നു ഇവരുടേത്. ഇവർ ഗർഭിണിയായിരിക്കെ ആദ്യ ഭർത്താവ് ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് അമല്‍ജിത്ത് തടയുകയും തുടർന്ന് സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. ഇതില്‍ പോലീസ് കേസെടുത്തതിനെ തുടർന്ന് അമൽജിത്ത് 49 ദിവസം ജയിലിലായിരുന്നു. അതിനുശേഷം മാനസികവിഭ്രാന്തിയുണ്ടെന്ന് കാണിച്ച് 15 ദിവസത്തോളം മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് അയച്ചുവെന്നും ആദ്യ ഭർത്താവിനെതിരെ കേസെടുക്കാതെ തന്നെ പീഡിപ്പിച്ചെന്നുമാണ് ഫോൺ സംഭാഷണത്തിൽ ആരോപിക്കുന്നത്. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തു സുഹൃത്തുക്കള്‍ക്കു അയച്ചുകൊടുത്തശേഷം തൂങ്ങിമരിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...