മദ്യപിച്ച് ഫയർ എഞ്ചിൻ ഓടിച്ച ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പോലീസിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

അടൂർ : മദ്യപിച്ച് അഗ്നിരക്ഷാസേനയുടെ വാഹനമോടിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ തടഞ്ഞ് വെച്ച് പോലീസിന് കൈമാറി. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് കടപ്പാക്കട ഫയർസ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു ഫയർ എഞ്ചിന്‍. ഇത് ഓടിച്ചിരുന്ന നിലമ്പൂർ ഫയർ സ്റ്റേഷനിലെ ഡ്രൈവർ ശൂരനാട് വടക്ക് അജയഭവനിൽ സി.വിജയകുമാറിനെയാണ് മണക്കാല എൻജിനീയറിങ് കോളേജിന് സമീപത്തായി നാട്ടുകാർ തടഞ്ഞ് വെച്ച് പോലീസിന് കൈമാറിയത്. നിലയ്ക്കലിൽ നിന്ന് ഫയർ എഞ്ചിന്‍ കടപ്പാക്കട സ്റ്റേഷനിലേക്ക് നൽകാനായി പോകുന്നതിനിടയിൽ പത്തനംതിട്ടയ്ക്കും അടൂരിനും ഇടയിൽ വെച്ച് ഡ്രൈവർ മദ്യപിച്ചതായിട്ടാണ് വിവരം.

ഫയർ എൻജിൻ മണക്കാല ഭാഗത്ത് എത്തിയപ്പോൾ ഒരു ബൈക്ക് യാത്രികനെ ഇടിക്കാൻ തുടങ്ങി. തുടർന്ന് മുൻപോട്ട് പോയ വാഹനം ഒരു സ്വകാര്യ ബസിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട് റോഡിന് കുറുകെയായി. പിന്നീട് മുന്നോട്ട് എടുക്കാൻ ശ്രമിക്കുമ്പോഴാണ് നാട്ടുകാർ തടഞ്ഞത്. കാര്യങ്ങൾ ചോദിച്ചപ്പോൾ സംസാരിക്കാൻ പോലും പറ്റാത്ത വിധത്തിൽ കുഴച്ചിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ഫയർഎഞ്ചിന്‍ റോഡിന് കുറുകെ കിടന്നതിനാൽ അര മണിക്കൂറോളം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പിന്നീട് പോലീസ് എത്തി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. അടൂർ അഗ്നിരക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരെത്തി വാഹനം സ്റ്റേഷനിൽ എത്തിച്ചു. ഡ്രൈവറെ പോലീസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുകയും മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുക്കുകയും ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...

വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കണം – വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ ഭക്ഷണമായി ഉപയോഗിക്കുവാൻ...

0
റാന്നി : വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുവാൻ അനുവാദം നൽകണമെന്നും...

സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ; വിമുക്തഭടനെ ആക്രമിച്ച സംഭവത്തിൽ നടപടി

0
തിരുവനന്തപുരം: വിമുക്തഭടനെ മദ്യം നല്‍കി മയക്കിയ ശേഷം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഒന്‍പത്...