‘ഹൃദയപൂർവം’ പദ്ധതിക്ക് എട്ടുവർഷം ; ഡിവൈഎഫ്‌ഐ വിതരണം ചെയ്തത് 1.27 കോടി പൊതിച്ചോറുകൾ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: എട്ടുവര്‍ഷത്തിനിടെ ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഗവ. മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്തത് 1,27,50,000 പൊതിച്ചോറുകള്‍. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായാണ് ഇത് വിതരണം ചെയ്തത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വം’ പദ്ധതിയുടെ ഭാഗമായാണ് പൊതുജനങ്ങളില്‍ നിന്നടക്കം ശേഖരിച്ച് ഇത്രയും പൊതിച്ചോറുകള്‍ വിതരണം ചെയ്തത്. ഇതോടൊപ്പം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കായി 57,000 യൂണിറ്റ് രക്തവും ദാനം ചെയ്തു. ഡിവൈഎഫ്‌ഐയുടെ ഈ സന്നദ്ധപ്രവര്‍ത്തനത്തിന്റെ എട്ടാംവാര്‍ഷികം വെള്ളിയാഴ്ച ആഘോഷിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍.എല്‍. ശ്രീലാല്‍ അധ്യക്ഷനായി.

സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ, ഡിവൈഎഫ്‌ഐ കേന്ദ്രക്കമ്മിറ്റി അംഗം ഗ്രീഷ്മാ അജയ്‌ഘോഷ്, ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. രാധിക, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ്, രക്തദാനവിഭാഗം മേധാവി ഡോ. സജിത്ത്, അവണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ കെ.എസ്. സെന്തില്‍കുമാര്‍, ജില്ലാ സെക്രട്ടറി വി.പി. ശരത്ത്പ്രസാദ്, സംസ്ഥാനക്കമ്മിറ്റിയംഗങ്ങളായ കെ.എസ്. റോസല്‍രാജ്, സുകന്യാ ബൈജു എന്നിവര്‍ സംസാരിച്ചു. ഹൃദയപൂര്‍വം പ്രവര്‍ത്തനത്തിന് എട്ടു വര്‍ഷമായി നേതൃത്വം നല്‍കുന്ന പി.എന്‍. സന്തോഷിനെ ആദരിച്ചു. ചാലക്കുടിയിലെ കോടശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോറ് വിതരണവും പായസവിതരണവും വാര്‍ഷികത്തിന്റെ ഭാഗമായി നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...