കോന്നി : കോന്നിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ചികിത്സ സഹായം തേടുന്നു. കോന്നി മങ്ങാരം കരിമ്പലായിക്കൽ വീട്ടിൽ ബസീനയുടെയും ഹമീദിന്റെയും മകൾ കോന്നി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹയാ ഫാത്തിമയാണ് ചികിത്സ സഹായം തേടുന്നത്. രക്തത്തിലെ ഹീമോ ഗ്ലോബിൻ പ്ളേറ്റ് ലെറ്റ് കൗണ്ട് കുറയുന്നത് മൂലം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഹയ ഫാത്തിമ. കൗണ്ട് കൂടാതെ വന്നപ്പോൾ ഡോക്ടർമാർ ബോൺ മാരോ ടെസ്റ്റ് ചെയ്യുവാൻ പറഞ്ഞു. അത് ചെയ്തെങ്കിൽ മാത്രമേ ചികിത്സ തുടങ്ങുവാൻ സാധിക്കുകയുള്ളൂ.
മെഡിക്കൽ കോളേജിൽ ആയതിനാൽ ഇതിന് രണ്ട് ആഴ്ച താമസം വരും. ഇതിനാൽ സ്വകാര്യ ആശുപത്രിയിൽ ചെയ്യുവാൻ ആണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇപ്പോൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ടെസ്റ്റ് നടത്തുകയും ചെയ്തു. ടെസ്റ്റ് പോസിറ്റീവ് ആയതിനാൽ എത്രയും പെട്ടന്ന് ബോൺ മാരോ മാറ്റി വെക്കേണ്ടി വരും. ഒരാഴ്ച സമയം ആണ് നൽയിരിക്കുന്നത്. 40 ലക്ഷം രൂപയാണ് ചിലവ്. സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്ത കുടുംബം വാടക വീട്ടിൽ ആണ് താമസം. സുമനസ്സുകളുടെ കാരുണ്യത്തിൽ മാത്രമാണ് ഓപ്പറേഷൻ നടക്കുകയുള്ളൂ. ഇതിനായി കാത്തിരിക്കുകയാണ് കുടുംബം. Beseena Beevi, A/c No. – 10650100228717, South Indian Bank, Konni Branch. ഗൂഗിൾ പേ നമ്പർ – 8113885210