കോന്നിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ചികിത്സ സഹായം തേടുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ചികിത്സ സഹായം തേടുന്നു. കോന്നി മങ്ങാരം കരിമ്പലായിക്കൽ വീട്ടിൽ ബസീനയുടെയും ഹമീദിന്റെയും മകൾ കോന്നി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹയാ ഫാത്തിമയാണ് ചികിത്സ സഹായം തേടുന്നത്. രക്തത്തിലെ ഹീമോ ഗ്ലോബിൻ പ്ളേറ്റ് ലെറ്റ്‌ കൗണ്ട് കുറയുന്നത് മൂലം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഹയ ഫാത്തിമ. കൗണ്ട് കൂടാതെ വന്നപ്പോൾ ഡോക്ടർമാർ ബോൺ മാരോ ടെസ്റ്റ് ചെയ്യുവാൻ പറഞ്ഞു. അത് ചെയ്തെങ്കിൽ മാത്രമേ ചികിത്സ തുടങ്ങുവാൻ സാധിക്കുകയുള്ളൂ.

മെഡിക്കൽ കോളേജിൽ ആയതിനാൽ ഇതിന് രണ്ട് ആഴ്ച താമസം വരും. ഇതിനാൽ സ്വകാര്യ ആശുപത്രിയിൽ ചെയ്യുവാൻ ആണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇപ്പോൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ടെസ്റ്റ്‌ നടത്തുകയും ചെയ്തു. ടെസ്റ്റ് പോസിറ്റീവ് ആയതിനാൽ എത്രയും പെട്ടന്ന് ബോൺ മാരോ മാറ്റി വെക്കേണ്ടി വരും. ഒരാഴ്ച സമയം ആണ് നൽയിരിക്കുന്നത്. 40 ലക്ഷം രൂപയാണ് ചിലവ്. സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്ത കുടുംബം വാടക വീട്ടിൽ ആണ് താമസം. സുമനസ്സുകളുടെ കാരുണ്യത്തിൽ മാത്രമാണ് ഓപ്പറേഷൻ നടക്കുകയുള്ളൂ. ഇതിനായി കാത്തിരിക്കുകയാണ് കുടുംബം. Beseena Beevi, A/c No. – 10650100228717, South Indian Bank, Konni Branch. ഗൂഗിൾ പേ നമ്പർ – 8113885210

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ ഡ്രസ് കോഡിനെച്ചൊല്ലി തർക്കം ; 9-ാം ക്ലാസുകാരിക്ക് 10-ാംക്ലാസ് വിദ്യാർഥിനികൾ മർദിച്ചതായി പരാതി

0
ഓമശ്ശേരി : ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിനെ ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ...

അയോധ്യയിൽ വൻ അഴിച്ചുപണി ; സംഭാവന എണ്ണാൻ പുതിയ സംവിധാനം ; തീരുമാനവുമായി ക്ഷേത്ര...

0
ന്യൂഡൽഹി: അയോധ്യയിൽ സംഭാവന എണ്ണുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്താൻ ക്ഷേത്ര ട്രസ്റ്റിന്റെ...

അടിമാലി പഞ്ചായത്തിൽ പെൻഷൻ വിതരണത്തിൽ ഗുരുതര വീഴ്ച ; മരിച്ച 16 പേരുടെ അക്കൗണ്ടിലേക്ക്...

0
അടിമാലി : ജില്ലാ ഓഡിറ്റ് വിഭാഗം അടിമാലി പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി

0
കോഴിക്കോട്: റാഗിംഗിന്‍റെ ഭാഗമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്...