ഏറണാകുളം : കോവിഡ് വ്യാപനം രൂക്ഷമായ ഏറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസും ആരോഗ്യവകുപ്പും. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഇട റോഡുകളും സ്ഥാപനങ്ങളും അടപ്പിച്ചു. ജില്ലയില്‍ 30 പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണായിട്ടുണ്ട്.
ജില്ലയില്‍ കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മാസ്‌ക് വെയ്ക്കാത്തതിനും അകലം പാലിക്കാത്തതിനും 46400 പേര്‍ക്ക് പിഴ ചുമത്തി. 882 പേര്‍ക്കെതിരെ കേസെടുക്കുകയും 36 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 238 പേരെ അറസ്റ്റ് ചെയ്തു.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആള്‍ക്കൂട്ടം കണ്ടതോടെ റൂറല്‍ എസ്.പി കെ.കാര്‍ത്തികിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കണ്ടെയ്‌മെന്റ് സോണുകളാക്കിയ പഞ്ചായത്തുകളിലും കൊവിഡ് വ്യാപനം ശ്രദ്ധയില്‍പ്പെട്ടതോടെ ഇടറോഡുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. അത്യാവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളൊഴിച്ച് ബാക്കിയുള്ള സ്ഥാപനങ്ങള്‍ പോലീസ് അടപ്പിച്ചു.