വാക്സീന്റെ വിലകുറയ്ക്കാന്‍ നടപടി തുടങ്ങി ; കസ്റ്റംസ് നികുതിക്ക് പിന്നാലെ ജിഎസ്ടിയും ഒഴിവാക്കിയേക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : വാക്സീന്റെ വില കുറയ്ക്കാനുള്ള നടപടിയുടെ ഭാ​ഗമായി ജിഎസ്ടി ഒഴിവാക്കാന്‍ കേന്ദ്രനീക്കം. നിലവില്‍ അഞ്ചുശതമാനം ജിഎസ്ടിയാണ് വാക്സീന് ചുമത്തുന്നത്. നേരത്തെ വാക്സീന് കസ്റ്റംസ് നികുതി വേണ്ടെന്ന് വെച്ചിരുന്നു.

അതേസമയം 18-45 വയസുള്ളവരുടെ വാക്സീന്‍ രജിസ്ട്രേഷൻ തുടങ്ങി ആദ്യ 12 മണിക്കൂറില്‍ കൊവിൻ ആപ്ളിക്കേഷനിൽ രജിസ്ട്രേഷന്‍ ചെയ്തവരുടെ എണ്ണം ഒരു കോടി 40 ലക്ഷം കടന്നു. സംസ്ഥാനങ്ങളുടെ സമ്മർദത്തിലും സുപ്രീംകോടതിയുടെ ഇടപെടലിനും പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കൊവിഷീല്‍ഡ് വാക്സീന്റെ  വില കുറച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ഭാരത് ബയോടെക്കും വില കുറച്ചേക്കാനിടയുണ്ട്.

രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നിരിക്കുകയാണ്. തുടര്‍ച്ചായായ 7 ദിവസവും പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3600 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന മരണസംഖ്യ ഇന്നലെയാണ് ആദ്യമായി മൂവായിരം കടന്നിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...