നരബലി കേസില്‍ ഷാഫിയുടെ പശ്ചാത്തലത്തില്‍ ദുരൂഹതയേറെയെന്ന് പോലീസ് ; സൈബര്‍ തെളിവുകള്‍ നിര്‍ണായകം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂരിലെ നരബലി കേസില്‍ ഒന്നാം പ്രതി ഷാഫിയുടെ പശ്ചാത്തലത്തില്‍ ഏറെ ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു.കേസില്‍ സൈബര്‍ തെളിവുകള്‍ ഏറെ നിര്‍ണായകമാണ്. ഓരോ കാര്യവും പ്രത്യേക വിഭാഗം പരിശോധിക്കും. ഷാഫിയുടെ മൊഴികള്‍ പൂര്‍ണമായും വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും പ്രതികളുമായി ബന്ധമുള്ളവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും സി എച്ച്‌ നാഗരാജു പ്രതികരിച്ചു.

മുഹമ്മദ് ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷാഫി ഇലന്തൂരില്‍ എത്തിച്ച രണ്ട് സ്ത്രീകളെ പോലീസ് ചോദ്യം ചെയ്തു. ലൈംഗിക വൃത്തിക്ക് വേണ്ടിയാണ് പോയതെന്ന് സ്ത്രീകള്‍ പോലീസിന് മൊഴി നല്‍കി. കൊല്ലപ്പെട്ട പത്മത്തിന്റെ പാദസരം ഉപേക്ഷിച്ചത് ചങ്ങനാശേരിയിലെന്ന് ഷാഫി മൊഴി നല്‍കി. ഷാഫിയുമായി പോലീസ് ചങ്ങനാശേരിയില്‍ തെളിവെടുപ്പ് നടത്തുകയാണ്.

രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങിനെയും ഭാര്യ ലൈലയെയും പത്തനംതിട്ടയില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തുകയാണ് ഇതിനൊപ്പം അന്വേഷണ സംഘം. കടവന്ത്രയില്‍ നിന്നുള്ള പോലീസുകാരാണ് പ്രതികളുമായി തെളിവെടുക്കുന്നത്. ഭഗവല്‍ സിങ് കത്തി വാങ്ങിയ കടയ്ക്കുള്ളിലാണ്പരിശോധന. പത്തനംതിട്ട പോലീസ് സ്റ്റേഷന് മുന്നിലുള്ള കടയില്‍ നിന്നാണ് ഭഗവല്‍ കൊലപാതകത്തിനുപയോഗിച്ച കത്തി വാങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...