കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ 339-ാംനമ്പർ ഇലന്തൂർ ശാഖ വിഭജിച്ച് 6479-ാം നമ്പർ ഇലന്തൂർ കിഴക്ക് ശാഖ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശ പ്രകാരമാണ് ശാഖ വിഭജിച്ചത്. പുതിയ ശാഖയുടെ പ്രവർത്തനത്തിന് തുടക്കംകുറിച്ചു നടന്ന പൊതു സമ്മേളനം യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖയുടെ പ്രവർത്തനോദ്ഘാടനം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു നിർവഹിച്ചു.
കോഴഞ്ചേരി യൂണിയൻ കൗൺസിലർ പ്രേം കുമാർ മുളമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ ഏഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, നിയുക്ത യോഗം ഡയറക്ടർ ബോർഡ് മെമ്പർ രാഖേഷ്.പി.ആർ, യൂണിയൻ കൗൺസിലർമാരായ അഡ്വ. സോണി.പി.ഭാസ്‌കർ, സുഗതൻ പൂവത്തൂർ, രാജൻ കുഴിക്കാല, സിനു.എസ്.പണിക്കർ, 339-ാംനമ്പർ ശാഖ പ്രസിഡന്റ് എൻ.ആർ.ബോസ്, സെക്രട്ടറി രമാദേവി, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനീത അനിൽ, സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ജിനു ദാസ്, സെക്രട്ടറി സോജൻ സോമൻ, യൂണിയൻ വൈദീക യോഗം ചെയർമാൻ പ്രേം ഗോപിനാഥ്, കൺവീനർ സദാനന്ദൻ ശാന്തി, യൂണിയൻ സൈബർസേന ചെയർമാൻ ജുതിൻ കുമാർ എന്നിവർ പ്രസംഗിച്ചു. നിയുക്ത ശാഖ കൺവീനർ എം.ബി.സത്യൻ സ്വാഗതവും നിയുക്ത അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം പി.ജി.മനോഹരൻ നന്ദിയും പറഞ്ഞു.