എസ്.എൻ.ഡി.പി ഇലന്തൂർ കിഴക്ക് ശാഖയുടെ പ്രവർത്തനം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ 339-ാംനമ്പർ ഇലന്തൂർ ശാഖ വിഭജിച്ച് 6479-ാം നമ്പർ ഇലന്തൂർ കിഴക്ക് ശാഖ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശ പ്രകാരമാണ് ശാഖ വിഭജിച്ചത്. പുതിയ ശാഖയുടെ പ്രവർത്തനത്തിന് തുടക്കംകുറിച്ചു നടന്ന പൊതു സമ്മേളനം യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖയുടെ പ്രവർത്തനോദ്ഘാടനം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു നിർവഹിച്ചു.

കോഴഞ്ചേരി യൂണിയൻ കൗൺസിലർ പ്രേം കുമാർ മുളമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ ഏഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, നിയുക്ത യോഗം ഡയറക്ടർ ബോർഡ് മെമ്പർ രാഖേഷ്.പി.ആർ, യൂണിയൻ കൗൺസിലർമാരായ അഡ്വ. സോണി.പി.ഭാസ്‌കർ, സുഗതൻ പൂവത്തൂർ, രാജൻ കുഴിക്കാല, സിനു.എസ്.പണിക്കർ, 339-ാംനമ്പർ ശാഖ പ്രസിഡന്റ് എൻ.ആർ.ബോസ്, സെക്രട്ടറി രമാദേവി, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനീത അനിൽ, സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ജിനു ദാസ്, സെക്രട്ടറി സോജൻ സോമൻ, യൂണിയൻ വൈദീക യോഗം ചെയർമാൻ പ്രേം ഗോപിനാഥ്, കൺവീനർ സദാനന്ദൻ ശാന്തി, യൂണിയൻ സൈബർസേന ചെയർമാൻ ജുതിൻ കുമാർ എന്നിവർ പ്രസംഗിച്ചു. നിയുക്ത ശാഖ കൺവീനർ എം.ബി.സത്യൻ സ്വാഗതവും നിയുക്ത അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം പി.ജി.മനോഹരൻ നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...