എലത്തൂര്‍ : എലത്തൂരില്‍ മഞ്ഞുരുകുന്നു. ഭിന്നിപ്പുകള്‍ പരിഹരിച്ച് എം.കെ. രാഘവന്‍ എംപിയും എന്‍സികെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിയും യു.ഡി.എഫ് ഭാരവാഹി യോഗത്തില്‍ ഒന്നിച്ചു. അഭിപ്രായ വ്യത്യാസവും വിയോജിപ്പും നിലനിര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങുമെന്ന് നേതൃത്വം വ്യക്തമാക്കി.
ഭിന്നതകള്‍ മറന്ന് എലത്തൂരില്‍ യുഡിഎഫ് വിജയത്തിനായി പ്രവര്‍ത്തിക്കാനാണ് എം.കെ. രാഘവന്‍ എംപിയുടെയും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും തീരുമാനം. സ്ഥാനാര്‍ത്ഥിത്വത്തില്‍ സമവായമായിരുന്നെങ്കിലും എം. കെ. രാഘവനും അനുയായികളും അയഞ്ഞിരുന്നില്ല. കെപിസിസി നേതൃത്വം നേരിട്ട് ഇടപെട്ടാണ് എം.കെ. രാഘവനെ അനുനയിപ്പിച്ചത്.