എലത്തൂർ ട്രെയിൻ ആക്രമണത്തിലെ ദുരൂഹത നീളുന്നു ; മരിച്ചവർ കിടന്നത് ട്രെയിൻ കടന്നുപോയ അതേ പാതയിൽ , രണ്ടു വയസുകാരിയുടെ ശരീരത്തിൽ മണിക്കൂറുകൾക്ക് ശേഷവും ചൂട്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ തീപിടിത്തത്തിനിടെ കാണാതായ മൂന്ന് പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംശയങ്ങളേറുന്നു. മൂന്ന് മൃതദേഹങ്ങളും ഏതാനും മീറ്ററുകൾ അകലത്തിലാണ് കിടന്നിരുന്നത്. ട്രെയിനിൽ ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് നൗഫീഖ്, റഹ്‌മത്ത് എന്നിവരുടെ മൃതദേഹങ്ങൾ ട്രാക്കിലെ ക്രോസിഗിൽ കണ്ടെത്തിയത്. രണ്ട് വയസുകാരി സെഹ്‌റ ബത്തൂലിന്റെ മൃതദേഹം തീവയ്പ്പ് നടന്ന ട്രെയിൻ കടന്നുപോയ അതേ പാതയിലാണ് എന്നത് സംശയങ്ങളുടെ ആഴം വർദ്ധിപ്പിക്കുന്നു.

കുട്ടിയുടെ മൃതദേഹം എങ്ങനെ പാളത്തിനകത്ത് വന്നുവെന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്. നൗഫീഖ്, റഹ്‌മത്ത് എന്നിവരുടെ ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നില്ല. എല്ലാവരും പുറത്തേയ്‌ക്ക് വീണത് കണ്ണൂർ ഭാഗത്തേയ്‌ക്ക് പോയ ട്രെയിനിന്റെ വലത് വശത്തെ വാതിലിലൂടെയായിരുന്നു. നൗഫീഖ, റഹ്‌മത്ത് എന്നിവരുടെ തലയിൽ എതിർവശത്തെ പാളത്തിൽവെച്ച് രക്തം വാർന്നതിന്റെ പാടുകളുണ്ട്. കലിനേറ്റ വലിയ മുറിവിൽ നിന്ന് രക്തം വാർന്നുപോയതാണ് സെഹ്‌റയുടെ മരണകാരണമെന്നാണ് സൂചന.

സംഭവം നടന്ന മണിക്കൂറുകൾക്ക് ശേഷവും കുട്ടിയുടെ ശരീരത്ത് ചൂട് നിന്നിരുന്നു. ഇതും സംശയം വർദ്ധിപ്പിക്കുന്നു. അപകടം സമയം കുട്ടി മരിച്ചിരുന്നില്ലെന്നും പിന്നാലെയെത്തിയ ട്രെയിൻ ഇടിച്ചതായിരിക്കാം മരണത്തിന് കാരണമായതെന്നുമുള്ള സംശയത്തിലേക്കാ്ണ് ചൂട് വഴിവെക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് നോക്കിയാൽ കാണാവുന്ന ദൂരത്തിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. ഇത്രയും സമയത്തിനിടെ റെയിൽവേ ജീവനക്കാർ പോലും മൃതദേഹങ്ങൾ കാണാത്തതും സംശയം വർദ്ധിപ്പിക്കുന്നു. ആക്രമണം നടത്തിയതിന് പിന്നാലെ കടന്നുകളയാനുള്ള ശ്രമത്തിനിടെ പ്രതി മൂവരെയും പുറത്തേയ്‌ക്ക് തള്ളിയിട്ടതാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപേക്ഷ ;...

0
തിരുവനന്തപുരം: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

സത്രീയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി സ്യൂട്ട്‌കെയ്‌സിലാക്കി പ്രതികള്‍ ട്രെയിനിലയച്ചു

0
ചെന്നൈ: സത്രീയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി സ്യൂട്ട്‌കെയ്‌സിലാക്കി പ്രതികള്‍...

നാദാപുരത്ത് മൊബൈൽഫോൺ കടയിൽ വൻ കവർച്ച

0
കോഴിക്കോട്: നാദാപുരത്ത് മൊബൈൽഫോൺ കടയിൽ വൻ കവർച്ച. കടയുടെ ഷട്ടർ തകർത്ത്...

പ്രാദേശിക യുഡിഎഫ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്ഥാനാർത്ഥിയായിരുന്ന പിവി അൻവർ

0
കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലേറ്റ പരാജയത്തിന് പിന്നാലെ പ്രാദേശിക യുഡിഎഫ് നേതൃത്വത്തിനെതിരെ...