പത്തനംതിട്ട: ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മെഴുവേലി സ്വദേശിനിയായ ജയക്ക് നിർമ്മിച്ച് നല്കുന്ന സ്നേഹ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പത്തനംതിട്ട ഡിവൈഎസ്പി കെ സജീവ്, കെ സി രാജഗോപാലൻ Ex MLA എന്നിവർ ചേർന്ന് തറക്കല്ലിടീൽ കർമ്മം നിർവ്വഹിച്ചു.
രണ്ടാഴ്ച മുമ്പ് ജയ പോലീസിന് ഒരു അപേക്ഷ നല്കിയിരുന്നു. ഒരു വർഷം മുമ്പ് ഭർത്താവ് മരണപ്പെടുകയും, ജീവിതം വഴിമുട്ടുകയും, വീട്ട് വാടകകൊടുക്കാൻ നിവൃത്തിയില്ലാത്ത സാഹചര്യവും വിവരിച്ചുള്ള അപേക്ഷയിലെ നിജസ്ഥിതി മനസിലാക്കിയ പോലീസ് വീട് വെച്ച് നല്കാൻ തീരുമാനിക്കുകയായിരുന്നു. അതിനായി കെ സി രാജഗോപാലൻ Ex MLA ,അഡ്വ.റോയി എന്നിവർ രക്ഷാധികാരികളായും, എസ്എച്ച് ഒ എം ആർ സുരേഷ് ചെയർമാനും, എസ് ഐ ടി ജെ ജയേഷ് ട്രഷററും, കെ കെ സാലു വൈസ് ചെയർമാനും, ടി.വി സുരേശൻ കൺവീനറും, ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ ജോ. കൺവീനറുമായി 13 അംഗ ജനകീയ കമ്മറ്റി രൂപീകരിച്ചിരുന്നു. കെ പി എ ജോ സെക്രട്ടറി കെ എസ് സജുവാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
പൊതു ജനങ്ങളുടെ സഹകരണത്തോടെയും, പോലീസിന്റെ ശ്രമദാനത്തോടും കൂടി മൂന്ന് മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എസ്എച്ച് ഒ എം ആർ സുരേഷ്,,എസ് ഐ മാരായ ടി.ജെ ജയേഷ്,ഗോപൻ ജി, കെ പി എ ജോ. സെക്രട്ടറി കെ എസ് സജു, ജനമൈത്രി ബീറ്റ് ഓഫീസർമാരായ
എസ് അൻവർ ഷാ, ആർ പ്രശാന്ത്, എസ് ശ്രീജിത്ത്, ശ്യാംകുമാർ, എസ് സുരേഷ്കുമാർ, എസ് അനൂപ് എന്നിവർ നേതൃത്വം നല്കി.