മുക്കം നഗരസഭയിലെ സ്ഥാനാര്‍ത്ഥിയുടെ ഭാര്യയ്ക്കു നേരെ അജ്ഞാതന്റെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

മുക്കം: മുക്കം നഗരസഭയിലെ സ്ഥാനാര്‍ത്ഥിയുടെ ഭാര്യയ്ക്കു നേരെ അജ്ഞാതന്റെ ആക്രമണം. കഴുത്തില്‍ മുണ്ട് മുറുക്കി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് യുവതി ചികിത്സയിലാണ്‌. നഗരസഭയിലെ അഞ്ചാം ഡിവിഷനായ തോട്ടത്തിന്‍കടവില്‍ മത്സരിക്കുന്ന സി.പി.എം സ്ഥാനാര്‍ത്ഥി നൗഫല്‍ മല്ലിശ്ശേരിയുടെ ഭാര്യ ഷാനിദക്കുനേരെയാണ് അക്രമം നടത്തിയത്.

ഞായറാഴ്ച രാവിലെ 7.45ഓടെ തിരുവമ്പാടിയില്‍ ജോലിചെയ്യുന്ന സ്വകാര്യ ലാബില്‍ വെച്ചാണ് അക്രമം. ഒരാള്‍ കടന്നുവന്ന് ഷാനിദയുടെ കഴുത്തില്‍ മുണ്ട് മുറുക്കി മര്‍ദിക്കുകയായിരുന്നു. ബഹളം വെച്ചതോടെ അക്രമി രക്ഷപ്പെട്ടു. അബോധാവസ്ഥയിലായ ഷാനിദയെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

നൗഫലിനോട് മര്യാദക്കു നില്‍ക്കാന്‍ പറയണം, ഇല്ലെങ്കില്‍ വിവരം അറിയും എന്നു പറഞ്ഞ്​ കഴുത്തു ഞെരിച്ചു എന്നും ബഹളം ഉണ്ടാകാന്‍ ശ്രമിച്ചപ്പോള്‍ അക്രമി പോയി എന്നുമാണ് പോലീസില്‍ നല്‍കിയ പരാതി. ലാബിനുള്ളിലേക്ക് ഒരാള്‍ മാത്രമാണ് കയറിയതെന്നും പുറത്ത് ആരെങ്കിലും ഉണ്ടോ എന്ന് തനിക്ക്​ അറിയില്ല എന്നും ഷാനിദ പറയുന്നു. മാസ്​ക്​ ധരിച്ചെത്തിയതിനാല്‍ തിരിച്ചറിയാനും ബുദ്ധിമുട്ടായി.

വ്യാഴാഴ്​ച നടന്ന നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധനക്കിടയില്‍ ചിലരുമായി വാക്​ തര്‍ക്കമുണ്ടായി. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണോ എന്ന് സംശയിക്കുന്നതായി ഇവര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....