പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മെഴുവേലി ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വാർഷികാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെയും ബാലവേലക്കെതിരെയുമുള്ള ബോധവൽക്കരണ ക്ലാസ് ബച്ച്പൻ ബച്ചാവോ ആന്തോളൻ സംഘടിപ്പിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് എന്നിവർ ക്ലാസ് നയിച്ചു. സമ്മേളനം സ്കൂൾ മാനേജർ പി.കെ.പീതാംബരൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം.കെ രാധാമണി അധ്യക്ഷത വഹിച്ചു. അധ്യാപകരായ രമ, സുബി, നിഷ്മ ,നിള പ്രസാദ് എന്നിവർ സംസാരിച്ചു. കലാ മത്സരങ്ങളിലെ വിജയികൾക്ക് അൻവർഷ, പ്രശാന്ത് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജനമൈത്രി പോലീസിന്റെ ബച്ച്പൻ ബച്ചാവോ ആന്തോളൻ
RECENT NEWS
Advertisment