ഇലവുംതിട്ട : സ്ത്രീ ശാക്തീകരണം സമൂഹ്യനീതിയുടെ ഭാഗമാണന്ന് ആർ നിശാന്തിനി ഐപിഎസ്. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ക്ഷേമകരമായ പ്രവർത്തനങ്ങളുമായി പോലീസ് എന്നും കൂടെയുണ്ടാകുമെന്നും ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെമിനാർ ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ജനമൈത്രി പോലീസ് നടത്തിവരുന്ന തയ്യൽ പരിശീലന കേന്ദ്രത്തിലെ പരിശീലനം പൂർത്തിയാക്കിയവർക്കുളള സർട്ടിഫിക്കറ്റുകളും ജില്ലാ പോലീസ് മേധാവി വിതരണം ചെയ്തു. ഇലവുംതിട്ട എസ് എച്ച് ഒ എം. രാജേഷ് അധ്യക്ഷത വഹിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഡി ബിനു , എസ് ഐമാരായ അശോക് കുമാർ, മാത്യു കെ ജോർജ്ജ്, രാജശേഖരൻ നായർ , കേരള പോലീസ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് സജു, അഡ്മിൻ ഓഫീസർ എസ് ശ്രീജിത്ത്, ശ്യാംകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷാ, ആർ പ്രശാന്ത്, സ്പോൺസർ ബാബു തോമസ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.