പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തിൽ ജനമൈത്രി രക്തദാനസേന രൂപീകരിച്ചു. പോലീസും ഇലവുംതിട്ട ഡിഡിആര്‍സിയും സഹകരിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിച്ച സൗജന്യ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു
എസ് എച്ച് ഒ എം ആർ സുരേഷ് അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ ടി ജെ ജയേഷ് സ്വാഗതം ആശംസിച്ചു.ജനമൈത്രി ജില്ലാ അസി. നോഡൽ ഓഫീസർ എ ബിനു മുഖ്യ പ്രഭാഷണം നടത്തി.എസ് ഐ അശോക് കുമാർ, എഎസ് ഐമാരായ വിജയകുമാർ, അജയകുമാർ, വിനോദ് കുമാർ,വാർഡ് മെമ്പർ ശ്രീമതി ശ്രീദേവി ടോണി, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, ബിനോയി തോമസ്, ശ്യാംകുമാർ, നിധീഷ് കുമാർ, എസ് ഷാലു, താജുദ്ദീൻ, ലാബ് ടെക്നിഷൻമാരായ ബീനസുരേഷ്, മെറിൻ ആശവർക്കർമാരായ രാധാമണി, രജനി സുരേന്ദ്രൻ എന്നിവർ നേതൃത്വം നല്കി.